ഷാർജ– ബിസിനസ്-വാണിജ്യ മേഖലയിൽ എത്തിപിടിക്കാനാവാത്ത ഉയരങ്ങൾ കീഴടക്കുന്ന അതുല്യ പ്രതിഭകൾക്ക് കമോൺ കേരള നൽകുന്ന അറേബ്യൻ ബിസിനസ് അച്ചീവ്മെന്റ് അവാർഡ് മുഹമ്മദ് ഹഫീസിന്. റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രഗൽഭരായ ഹൈലൈറ്റ് ബിൽഡേഴ്സിന്റെ സി.ഇ.ഒ ആണ് പി. മുഹമ്മദ് ഹാഫിസ്. കമോൺ കേരളയുടെ ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച നടക്കുന്ന മുഖ്യ പരിപാടിയിൽ അദ്ദേഹം അവാർഡ് ഏറ്റുവാങ്ങും.
അറബ് ലോകത്തെയും കേരളത്തിലെയും വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും. 2021 മുതൽ ഹൈലൈറ്റ് ബിൽഡേഴ്സിന്റെ മുൻനിരയിൽ പ്രവർത്തിച്ച് വരുന്ന മുഹമ്മദ് ഹാഫിസ് ഊർജസ്വലനും ധിഷണശാലിയുമാണ്. റിയൽ എസ്റ്റേറ്റ് മേഖലയെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുമുള്ള അദ്ദേഹം ഹൈലൈറ്റ് ബിൽഡേഴ്സിനെ ശ്രദ്ധേയമായ വളർച്ചയിലേക്ക് നയിച്ചതിൽ വലിയൊരു പങ്ക് അദ്ദേഹത്തിനുണ്ട്.
അടുത്തിടെ അഹമ്മദാബാദ് ഐ.ഐ.എമ്മിൽനിന്ന് റിയൽ എസ്റ്റേറ്റ് ഡെവലപ്മെൻറ് ലീഡർഷിപ് പ്രോഗ്രാമും ഐ.ഐ.എം ബംഗളൂരുവിൽനിന്ന് ഉന്നത വിദ്യാഭ്യാസവും പൂർത്തിയാക്കിയ മുഹമ്മദ് ഫസീം റിയൽ എസ്റ്റേറ്റ് രംഗത്തിൻറെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ചാലകശക്തിയായി പ്രവർത്തിക്കുമെന്ന് ഉറപ്പാണ്.