റിയാദ്: പുണ്യമാസമായ റമാദനെ വരവേല്‍ക്കാന്‍ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്ളവര്‍ ‘റമദാന് സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു. റിയാദിലെ ബത്ത ഹൈപ്പര്‍ മാര്‍ക്കറ്റിൽ നടന്ന റമദാന് സൂഖിന്റെ ഉദ്ടഘാടനം സോഷ്യല്‍ മീഡിയ അനലിസ്റ്റ് ഡോ:അനില്‍ മുഹമ്മദ് നിര്‍വഹിച്ചു, ഗായികമാരായ അഷ്ഫിയ അന്‍വര്‍, അസ്ന നിസാര്‍, സിറ്റി ഫ്ലവര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ്,സ്റ്റോര്‍ മാനേജര്‍മാരായ അനസ് , ഷാഫി, റിയാദിലെ സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വെക്തികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
റമദാനിലെ പ്രധാന സാംസ്കാരിക ഇടങ്ങളാണ് റമദാന് സൂഖുകള്‍. അറബ് നാഗരികത വളര്‍ന്നതും വികസിച്ചതും അറബ് പൈതൃക മാര്‍ക്കറ്റുകളിലാണ്. ഒത്തുചേരലിന്റെ ഉത്സവമേളമാണ് സൂഖുകള്‍. പൗരാണിക അറേബ്യന്‍ മാതൃകയില്‍ സിറ്റി ഫ്ളവറില്‍ സൂഖ് പുനരാവിഷ്കരിക്കുകയാണെന്ന് മാനേജ്മെന്റ് പറഞ്ഞു.
റമദാന് അവസാനംവരെ നീണ്ടുനിക്കുന്ന ‘സൂഖ്-26’ എന്ന പേരില്‍ വിപുലമായ വിപണനോത്സവമാണ് ഒരുക്കിയിട്ടൂളളത്. അറബ് നാഗരികതയുടെ പെരുമ വിളംബരം ചെയ്യുന്ന റമദാന്, ഈദ് എന്നിവയെ വരവേല്‍ക്കാന്‍ ഏറ്റവും കുറഞ്ഞ വിലയാണ് സിറ്റി ഫ്ളവര്‍ സൂഖിന്റെ പ്രധാന ആകര്‍ഷണം. സൂഖില്‍ വിപുലമായ ശ്രേണിയിലുളള ഉല്പന്നങ്ങളാണ് ഒരുക്കിയിട്ടൂളളത്. പ്രത്യേകിച്ച് റമദാനില്‍ ഒഴിച്ചു കൂടാനാവാത്ത ഉല്പന്നങ്ങള് ഉപഭോക്താക്കള്‍ക്ക് വേഗം തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ഇതിനായി റിയാദ് ബത്ഹ, സകാക്ക, ഹാഇല്‍, ജുബൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മറ്റു ഔട്ട് ലെറ്റുകളിലും പ്രത്യേക റമദാന് തമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
250ല്‍ പരം സാധനങ്ങള്‍ സിറ്റി ഫ്ളവറിന്റെ എല്ലാ ശാഖയിലും പ്രത്യേകം ഒരുക്കിയ റമദാന് തമ്പുകളില്‍ ഒരുക്കിയിട്ടുണ്ട്. ഈത്തപ്പഴം, തേന്‍, ഓട്ട്സ്, ഫ്രൂട്ട്സ് തുടങ്ങി റമദാന് വിഭവങ്ങള്‍ തയാറാക്കാനുള്ള എല്ലാ ആവശ്യ വസ്തുക്കളും ഇവിടെ ലഭ്യമാണ്. മാത്രമല്ല പുതുമ മാറാത്ത പഴങ്ങള്‍, പച്ചക്കറികള്‍, നാട്ടില്‍ ലഭിക്കുന്ന എല്ലാ പലചരക്ക് സാധനങ്ങളും ഒറ്റ ശ്രേണിയില്‍ ലഭിക്കുമെന്ന് മാനെജ്മെന്റ് വക്താക്കള്‍ പറഞ്ഞു



