Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, July 2
    Breaking:
    • പുരസ്‌കാരമായി ലഭിച്ച ഒരു ലക്ഷം രൂപ തിരികെ നല്‍കി വേടന്‍
    • ദുബൈ, ദേര കേന്ദ്രീകരിച്ച് പോലീസ് ചമഞ്ഞ് പണം തട്ടി; 5 ഏഷ്യക്കാരെ ശിക്ഷ കഴിഞ്ഞു നാട് കടത്തും
    • കുവൈത്തില്‍ വിദേശികള്‍ക്കുള്ള നിര്‍ബന്ധിത എക്‌സിറ്റ് പെര്‍മിറ്റ് വ്യവസ്ഥ പ്രാബല്യത്തില്‍, പുതിയ നിയമത്തിന് ശേഷം ആദ്യ രണ്ടു വിമാനങ്ങളും ഇന്ത്യയിലേക്ക്
    • യുവന്റസിനെ വീഴ്ത്തി റയൽ; ക്വാർട്ടറിൽ എതിരാളി ഡോർട്ട്മുണ്ട്
    • ഗാസയിൽ അറുപത് ദിവസത്തെ വെടിനിര്‍ത്തല്‍, വ്യവസ്ഥകള്‍ ഇസ്രായില്‍ അംഗീകരിച്ചതായി ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Auto

    മുന്നേറ്റം നടത്തി എംജിയും മഹിന്ദ്രയും; ഇ.വി വിപണിയിൽ ടാറ്റ തളരുന്നു?

    2024-ൽ രാജ്യത്ത് വിറ്റ മൊത്തം ഇലക്ട്രിക് വാഹനങ്ങളിൽ 62% ടാറ്റയുടേതായിരുന്നെങ്കിൽ, 2025 ഏപ്രിൽ വരെയുള്ള കണക്കുകളിൽ ഇത് 36% ആയി കുറഞ്ഞു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/05/2025 Auto 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ – ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ ടാറ്റ മോട്ടോഴ്‌സിന്റെ ആധിപത്യം ക്രമാനുഗതമായി കുറയുകയാണ്. 2024-ൽ രാജ്യത്ത് വിറ്റ മൊത്തം ഇലക്ട്രിക് വാഹനങ്ങളിൽ 62% ടാറ്റയുടേതായിരുന്നെങ്കിൽ, 2025 ഏപ്രിൽ വരെയുള്ള കണക്കുകളിൽ ഇത് 36% ആയി കുറഞ്ഞു. 2024 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ, 2025 ഏപ്രിലിൽ ടാറ്റയുടെ ഇലക്ട്രിക് വാഹന (ഇ.വി) വിൽപ്പന 14% കുറഞ്ഞ് 4,461 യൂണിറ്റുകളായി. എംജി മോട്ടോർ, മഹിന്ദ്ര ആൻഡ് മഹിന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികൾ ശക്തമായ മത്സരം ഉയർത്തുന്നതാണ് ടാറ്റയുടെ വിപണി വിഹിതം കുറയാനുള്ള പ്രധാന കാരണം.

    2024-ൽ ടാറ്റ മോട്ടോഴ്‌സ് 61,435 ഇലക്ട്രിക് വാഹനങ്ങൾ വിറ്റ് രാജ്യത്ത് ഒന്നാം സ്ഥാനത്തായിരുന്നു. 2023-ലെ 59,580 യൂണിറ്റുകളെ അപേക്ഷിച്ച് 2% വളർച്ചയാണ് കഴിഞ്ഞ വർഷം ടാറ്റ രേഖപ്പെടുത്തിയത്. എന്നാൽ, രണ്ടാം സ്ഥാനത്തുള്ള എംജി മോട്ടോർ 21,484 യൂണിറ്റുകൾ വിറ്റ് 125% വളർച്ച നേടി. 2024 ഒക്ടോബറിൽ അവതരിപ്പിച്ച വിൻഡ്‌സർ ഇ.വിയുടെ വിജയമാണ് എം.ജിക്ക് കരുത്തായത്. 2023-ലെ 4,269 യൂണിറ്റുകളെ അപേക്ഷിച്ച് 66% വളർച്ച നേടിയ മഹിന്ദ്ര 7,104 യൂണിറ്റുകൾ (XUV400) വിറ്റ് മൂന്നാം സ്ഥാനത്തെത്തി. ഹ്യുണ്ടായ് 2,410 യൂണിറ്റുകളും കിയ 410 യൂണിറ്റുകളും 2024-ൽ വിറ്റു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2025-ൽ കടുത്ത മത്സരം

    കഴിഞ്ഞ വർഷം 62% മാർക്കറ്റ് വിഹിതം ഉണ്ടായിരുന്ന ടാറ്റയ്ക്ക് 2025-ൽ പാടേ പിഴക്കുന്നതാണ് കാണുന്നത്. എംജി മോട്ടോറിന്റെ വിൻഡ്‌സർ ഇ.വിയും മഹിന്ദ്രയുടെ ‘ബോൺ ഇലക്ട്രിക്’ (BE) മോഡലുകളായ BE 6e, XEV 9e എന്നിവയും വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തി. ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കുകളിൽ 4,461 യൂണിറ്റുകൾ വിറ്റ് ടാറ്റ ഒന്നാം സ്ഥാനത്തു തന്നെയുണ്ടെങ്കിലും 36% മാത്രമാണ് വിപണി വിഹിതം. അതേസമയം, എംജി 3,488 യൂണിറ്റുകളുമായി (28% വിപണി വിഹിതം) തൊട്ടുപിന്നിലുണ്ട്. BE 6e, XEV 9e എന്നിവയുടെ ഡെലിവറി 2025 മാർച്ചിൽ ആരംഭിച്ചതോടെ മഹിന്ദ്ര 3,002 യൂണിറ്റുകൾ വിറ്റ് (24% വിപണി വിഹിതം) 348% വളർച്ച കൈവരിച്ചു. ഹ്യുണ്ടായ്, ക്രെറ്റ ഇലക്ട്രിക് അവതരിപ്പിച്ചതിനു ശേഷം, 2025 ജനുവരിയിൽ 11% വിപണി വിഹിതം സ്വന്തമാക്കി.

    കളിമാറ്റിയത് വിൻഡ്സർ

    2024 ഒക്ടോബറിൽ ലോഞ്ച് ചെയ്ത എംജി വിൻഡ്‌സർ ഇ.വി, ബാറ്ററി-ആസ്-എ-സർവീസ് (BaaS) മോഡലിലൂടെ ഉപഭോക്താക്കളെ കയ്യിലെടുക്കുന്നതാണ് കണ്ടത്. 2024 ഒക്ടോബർ-ഡിസംബർ കാലയളവിൽ 9,682 യൂണിറ്റുകൾ വിറ്റ വിൻഡ്‌സർ, 2025-ന്റെ ആദ്യ മാസങ്ങളിൽ തുടർച്ചയായി ടോപ് സെല്ലിങ് കാർ ആയി മുന്നേറി. 2025 ഏപ്രിലിൽ എംജിയുടെ മൊത്തം വിൽപ്പന 3,488 യൂണിറ്റുകളായിരുന്നു; അതിൽ ഭൂരിഭാഗവും വിൻഡ്‌സർ ആയിരുന്നു.

    2024-ൽ ഏകദേശം 22,000 യൂണിറ്റുകൾ വിറ്റ് വിപണിയിൽ മുന്നിൽ നിന്ന ടാറ്റയുടെ നെക്സോണിന് ഈ വർഷം ആ മുന്നേറ്റം നിലനിർത്താൻ കഴിഞ്ഞില്ല. നിലവിലെ ട്രെൻഡ് അനുസരിച്ചാണെങ്കിൽ 2025 അവസാനമാകുമ്പോഴേക്ക് നെക്സോണിന്റെ വിൽപ്പന 10,000-12,000 യൂണിറ്റുകൾക്കിടയിൽ നിൽക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പ്രവചിക്കുന്നത്. പഞ്ച് ഇ.വി 2024-ൽ 15,000-18,000 യൂണിറ്റുകൾ വിറ്റെങ്കിലും, 2025-ലെ വിൽപ്പന 5,000-6,000 യൂണിറ്റുകളിലേക്ക് കുറയും. 2023-ൽ 19,000-ലധികം യൂണിറ്റുകളും 2024-ൽ 22,724 യൂണിറ്റുകളും വിറ്റ തിയാഗോ ഇവിക്കും ഈ വർഷം ക്ഷീണമാണ്. ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് 3,800-5,600 യൂണിറ്റുകളായി വിൽപ്പന ഒതുങ്ങും. വിശാലമായ ഇ.വി പോർട്ട്‌ഫോളിയോ (നെക്‌സോൺ, പഞ്ച്, തിയാഗോ, ടിഗോർ, കർവ്) ഉണ്ടായിട്ടും, ആവശ്യം കുറയുന്നത് വെല്ലുവിളിയാണ്.

    മഹിന്ദ്രയുടെ BE 6e (₹18.90 ലക്ഷം മുതൽ), XEV 9e (₹21.90 ലക്ഷം മുതൽ) എന്നിവ INGLO പ്ലാറ്റ്‌ഫോമിൽ 79 kWh, 59 kWh ബാറ്ററി ഓപ്ഷനുകളോടെ എത്തി, യഥാക്രമം 682 കി.മീ, 656 കി.മീ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 2025 ജനുവരി-മാർച്ചിൽ 8,047 യൂണിറ്റുകൾ ഡീലർമാർക്ക് അയച്ചു, മഹിന്ദ്രയുടെ മൊത്തം എസ്‌യുവി വിൽപ്പനയുടെ 5% വിഹിതം നേടി. XUV400, 2024-ൽ 7,104 യൂണിറ്റുകൾ വിറ്റെങ്കിലും, 2025-ൽ BE മോഡലുകൾ പ്രധാന ആകർഷണമായി. 2025-ന്റെ ബാക്കി മാസങ്ങളിൽ മഹിന്ദ്ര, എംജി, ഹ്യുണ്ടായ് എന്നിവ ടാറ്റയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് വിപണി വിദഗ്ധർ പ്രവചിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Auto Electric Car India EV Tata Motors Windsor EV XEV 9e
    Latest News
    പുരസ്‌കാരമായി ലഭിച്ച ഒരു ലക്ഷം രൂപ തിരികെ നല്‍കി വേടന്‍
    02/07/2025
    ദുബൈ, ദേര കേന്ദ്രീകരിച്ച് പോലീസ് ചമഞ്ഞ് പണം തട്ടി; 5 ഏഷ്യക്കാരെ ശിക്ഷ കഴിഞ്ഞു നാട് കടത്തും
    02/07/2025
    കുവൈത്തില്‍ വിദേശികള്‍ക്കുള്ള നിര്‍ബന്ധിത എക്‌സിറ്റ് പെര്‍മിറ്റ് വ്യവസ്ഥ പ്രാബല്യത്തില്‍, പുതിയ നിയമത്തിന് ശേഷം ആദ്യ രണ്ടു വിമാനങ്ങളും ഇന്ത്യയിലേക്ക്
    02/07/2025
    യുവന്റസിനെ വീഴ്ത്തി റയൽ; ക്വാർട്ടറിൽ എതിരാളി ഡോർട്ട്മുണ്ട്
    02/07/2025
    ഗാസയിൽ അറുപത് ദിവസത്തെ വെടിനിര്‍ത്തല്‍, വ്യവസ്ഥകള്‍ ഇസ്രായില്‍ അംഗീകരിച്ചതായി ട്രംപ്
    02/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.