ആഡംബര സൗകര്യങ്ങൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. അത്തരം ആഡംബരങ്ങൾ കാറുകളിൽ ലഭിക്കാനും, കാറുകൾ അത്ര വലുപ്പമില്ലാതെ ലഭിക്കാനും ആഗ്രഹിക്കുന്നതിൽ തെറ്റ് പറയാൻ കഴിയില്ല. വ്യാമോഹങ്ങൾ എന്ന് തോന്നിക്കുന്ന ഇതുപോലുള്ള ആഗ്രഹങ്ങൾ ആണ് എം.ജിക്ക് എം9 പോലുള്ള കാറുകൾ നിരത്തിലേക്ക് എത്തിക്കാൻ പ്രചോദനമേകുന്നത്. അതും ഇവി കൂടി ആയാലോ?
ഒറ്റ വാക്കിൽ പറഞ്ഞാൽ എം9 ഒരു വാനാണ്. 5.27 മീറ്റർ നീളവും 2 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവും 3.2 മീറ്റർ വീൽബേസും ഉള്ള കാറുകളിലെ വമ്പനും വാനുകളിലെ കുഞ്ഞനും ആണ് ഈ വാഹനം. 90 കിലോവാട്സ് അവർ ബാറ്ററിയിൽ പ്രവർത്തിക്കുന്ന 245 എച്ച്പി കരുത്തുള്ള മോട്ടറാണ് എം9 നെ ചലിപ്പിക്കുന്നത്. പവറിനോടൊപ്പം തന്നെ വിശാലമായ ക്യാമ്പിൻ ഇടം ഉറപ്പാക്കുന്ന ബോക്സി ഡിസൈൻ ആണ് വാഹനത്തിന് നൽകിയിരിക്കുന്നത്.
വലിയ സ്ലൈഡിങ് ഡോർ വഴി എത്തുന്ന മധ്യനിര സീറ്റുകളാണ് മറ്റ് ആഡംബര കാറുകളിൽ നിന്ന് എം9 നെ വ്യത്യസ്തനാക്കുന്നത്. കൂടാതെ പ്രീമിയം ഡിസൈനിൽ ഒരുക്കിയിരിക്കുന്ന സീറ്റുകൾ 16 രൂപത്തിൽ അനായാസം ക്രമീകരിക്കാനാകുന്നതാണ്. സീറ്റുകളിൽ വെന്റിലേഷൻ, ഹീറ്റിങ്, മസാജ് ഫങ്ഷനുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മധ്യനിരയിലുള്ള സീറ്റുകൾ കിടക്കുന്ന രൂപത്തിൽ എല്ലെങ്കിൽ പുറകിൽ മൂന്ന് പേർക്ക് കൂടി ഇരിക്കാനാകും.


വാങ്ങുന്നവർ പുറകിൽ മുൻ സീറ്റിൽ ഇരിക്കുന്നതിനേക്കാൾ ഇഷ്ടപ്പെടുക പുറകിൽ ഇരിക്കാനായിരിക്കും. എന്നാൽ പുറകിലുള്ള വെന്റിലേഷൻ, ഹീറ്റിങ്, മസാജ് സൗകര്യങ്ങൾ മുന്നിലും എംജി ഒരുക്കിയിട്ടുണ്ട്. 12.3 ഇഞ്ച് ടച്സ്ക്രീൻ വഴിയാണ് ഭൂരിഭാഗം കൺട്രോളുകളും പ്രവർത്തിക്കേണ്ടത്. മുൻസീറ്റുകൾക്കും പിൻസീറ്റുകൾക്കും പ്രത്യേകം സൺറൂഫുകളാണ്.
7 എയർബാഗ് അഡാസ് ഫീച്ചേഴ്സ്, 360 ഡ്രിഗ്രി കാമറ ഒക്കെയുണ്ട്. ഇതുവരെ വില പ്രഖ്യാപിക്കാത്ത എം9 ന് 400 കിലോമീറ്ററോളം റേഞ്ച് പ്രായോഗിക സാഹചര്യങ്ങളിൽ ലഭിക്കും.