Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 19
    Breaking:
    • ബഹുസ്വരതയും നീതിയും നിലനിൽക്കുന്ന ഇടങ്ങളിൽ സമാധാനവും പുരോഗതിയും വന്നു ചേരും, ഇസ്‌ലാഹി സെന്റർ കാമ്പയിൻ
    • മദീനയിലേക്കുള്ള സൗദിയ വിമാനത്തിന് തിരുവനന്തപുരത്ത് എമർജൻസി ലാന്റിംഗ്
    • വെടി നിർത്തൽ കരാർ ലംഘിച്ച് ഇസ്രായിൽ ആക്രമണം തുടരുന്നു; നാലു പേര്‍ കൊല്ലപ്പെട്ടു
    • നിയമ ലംഘനങ്ങള്‍ നടത്തിയ 37 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
    • റിയാദ്, തബൂക്ക്, ജിദ്ദ, മക്ക എന്നിവിടങ്ങളിലുള്ളവരുടെ ശ്രദ്ധയ്ക്ക്, സിവില്‍ ഡിഫന്‍സ് നാളെ മൊബൈലിൽ സൈറണ്‍ ടെസ്റ്റ് നടത്തുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Auto

    ലേറ്റാ വരുന്ന വിറ്റാര, ലേറ്റസ്റ്റാ വരും; മാരുതിയുടെ ഇ-വിറ്റാര സെപ്റ്റംബർ 3 ന് നിരത്തിലെത്തും

    സുരക്ഷയുടെ പേര് പറഞ്ഞ് മാരുതിയുടെ കാറുകളെ തള്ളികളഞ്ഞവർ ഇക്കുറി 10 നിറങ്ങളിലായി എത്തുന്ന ഇ-വിറ്റാരയെ അത്ര എളുപ്പത്തിൽ അവഗണിക്കില്ലെന്നതുറപ്പ്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/07/2025 Auto India Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    e vitara
    Share
    WhatsApp Facebook Twitter Telegram LinkedIn

    ശരിയായ റോഡ് പോലും ഇല്ലാത്ത ഇന്ത്യയുടെ വീഥികളിൽ രാജാവായിരുന്നു മാരുതി. കാലം മാറിയപ്പോൾ ആളുകൾ മറന്നു തുടങ്ങിയ മാരുതി കോലം മാറി വീണ്ടും വരികയാണ്, ഇന്ത്യൻ ഇല്ക്ട്രിക് കാർ വിപണിയിൽ തന്റേതായ സ്ഥാനം ഉറപ്പാക്കാൻ. അമേരിക്കയിൽ നിന്ന് ടെസ്‍ലയും ചൈനയിൽ നിന്ന് ബിവൈഡിയും ബ്രിട്ടനിൽ നിന്ന് എംജിയടക്കം ഇന്ത്യൻ ഇലക്ട്രിക് കാർ മാർക്കറ്റിൽ കളം വാഴുകയാണ്. ഇതിനിടയിലേക്ക് കാൽ വെക്കുന്ന ജാപ്പനീസ് ഇന്ത്യൻ കമ്പനികളായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിറ്റാര കാലത്തിനനുസൃതമായി മാറിയോ എന്നും പരിശോധിക്കേണ്ടതുണ്ട്.

    സെപ്റ്റംബർ മൂന്നിനായിരിക്കും ഇ-വിറ്റാര ഇന്ത്യയിലെ റോഡുകളിലേക്ക് എത്തുക. വാഹനം ഈ വർഷാരംഭത്തിൽ ഓട്ടോ എക്സ്പോയിൽ പ്രദർശനത്തിന് എത്തിച്ചെങ്കിലും, 2025 ആരംഭത്തിൽ തന്നെ റോഡുകളിൽ എത്തും എന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. വൈകിയാണേലും മാരുതി ഒടുവിൽ കാറിന്റെ ലോഞ്ച് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. പൂർണമായി ഇന്ത്യയിൽ നിർമ്മിച്ച ഈ വാഹനം യുകെയിൽ കഴിഞ്ഞ മാസമാണ് അരങ്ങേറ്റം കുറിച്ചത്. ഇന്ത്യൻ റോഡുകളിലും വാഹനം ടെസ്റ്റ് ചെയ്യുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സുരക്ഷ സവിശേഷതകൾ

    സേഫ്റ്റി ഫീച്ചേഴ്സിലെ മാരുതിയുടെ പരാജയം ഒരു ട്രോൾ മെറ്റീരിയൽ ആണ്. ഇ-വിറ്റാര നിരത്തിലെത്തുമ്പോൾ ഇന്ത്യക്കാർ ആദ്യം തിരക്കുന്നതും സുരക്ഷയെ കുറിച്ച് തന്നെ ആയിരിക്കും. ഏഴ് എയർബാ​ഗ്, ടെയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, മുൻ വശത്തും പിൻ വശത്തും പാർക്കിങ് സെൻസറുകൾ കൂടാതെ 360 ഡി​ഗ്രി കാമറയും ആയി അത്യാധുനിക സേഫ്റ്റി ഫീച്ചേഴ്സും കൊണ്ടാണ് ഇ-വിറ്റാരയുടെ രം​ഗപ്രവേശം.

    ഇന്റീരിയർ ഡിസൈൻ

    സുരക്ഷയെ കൂടാതെ പ്രീമിയം ഇന്റീരിയറും പ്രധാന ആകർഷണമാണ്. 10.25 ​ഇഞ്ച് ഇൻഫോടെയിന്മെന്റ് സിസ്റ്റം, 10.1 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ രണ്ട് മോണിറ്റുകൾ വഴിയായിരിക്കും കാറിന്റെ ഭൂരിഭാ​ഗം ഫീച്ചേഴ്സും പ്രവർത്തിപ്പിക്കാനും അറിയാനും സാധിക്കുക. ഡ്രൈവിങ് സീറ്റ് 10 തരത്തിൽ ക്രമീകരിക്കാവുന്നതാണ്. മികച്ച യാത്ര അനുഭവത്തിനായി വായു സഞ്ചാരമുള്ള സീറ്റുകളുമാണ് കമ്പനി നൽകിയിട്ടുള്ളത്. മാരുതിയുടെ കാറുകളിൽ ആദ്യമായി അഡാസ് L-2 സ്ഥാപിച്ച ആദ്യ കാറും ഇ-വിറ്റാരയാണ് എന്നതും ഒരു പ്രത്യേകതയാണ്.

    രൂപകൽപ്പന

    മാരുതി സുസുക്കിയുടെ തനത് ഡിസൈൻ മോഡലായ ‘ഹൈടെക് ആൻ‍ഡ് അഡ്വഞ്ചർ’ മോഡലും ഇമോഷണൽ വെർസറ്റൈൽ ക്രൂയിസർ എന്ന മോഡലും സമന്വയിപ്പിച്ചാണ് ഇ-വിറ്റാര രൂപകൽപ്പന ചെയ്തിരിക്കുന്നത്. Y-ആകൃതിയിലുള്ള LED DRL-കൾ, മുന്നോട്ടാഞ്ഞ് നിൽക്കുന്ന ബമ്പറിലെ ഫോ​ഗ് ലാമ്പ്, വിപുലീകരിച്ച ടെയിൽ ലാമ്പ് ഇവയെല്ലാം ഇ-വിറ്റാരയെ മറ്റു കാറുകളിൽ നിന്ന് വേറിട്ട് നിർത്തുന്നു.

    സി-പില്ലറിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ഡോർ ഹാൻഡിലുകൾ ഡിസൈനിൽ മറ്റ് കാറുകളിൽ നിന്ന് വേറിട്ടതാക്കുന്നു. എസ്‌യുവി മാതൃകയിൽ, 18 ഇഞ്ച് എയറോഡൈനാമിക് അലോയ് വീലുകളും, പിന്നിലായി വെള്ളി നിറമുള്ള സുസുക്കി ലോഗോയും “ഇ-വിറ്റാര” ബാഡ്ജിംങും ഉണ്ട്.

    ഉപഭോക്താക്കൾ അമ്പരപ്പെടുക ഏത് കളറിലുള്ള കാർ എടുക്കണമെന്നതിലായിരിക്കും. കാരണം 10 വ്യത്യസ്തമായി കളറുകളിലാണ് കാർ ലഭ്യമാകുക. നെക്സ ബ്ലു, ​ഗ്രാൻഡുവർ ​ഗ്രേ, സ്പ്ലെൻഡിഡ് സിൽവർ, ആർക്ടിക് വൈറ്റ്, ഒപ്പുലന്റ് ‍റെഡ്, ബ്ലുവിഷ് ബ്ലാക്ക് തുടങ്ങിയ ആറ് മോണോ ടോൺ കളറുകളും, ആർട്ടിക് വൈറ്റ്, ഒപുലന്റ് റെഡ്, സ്പ്ലെൻഡിഡ് സിൽവർ, ബ്ലൂയിഷ് ബ്ലാക്ക് റൂഫുള്ള ലാൻഡ് ബ്രീസ് ഗ്രീൻ തുടങ്ങിയ നാല് ഡുവൽ ടോൺ കളറുകളുമായിട്ടായിരിക്കും വിപണിയിൽ എത്തുക.

    ബാറ്ററിയും ശക്തിയും

    മാരുതി സുസുക്കി നിർമ്മിക്കുന്ന പ്ലാറ്റ്ഫോം ആണ് ഹേർട്ടെക്റ്റ്-ഇ-പ്ലാറ്റ്ഫോം ഇക്കുറി ടോയോട്ടോയുമായി സഹകരിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോ​ഗിക്കുന്ന ഇ-ആക്സിളിന് ശക്തി പകരുന്നത്. ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററികൾ ആണ്.

    രണ്ട് ബാറ്ററികൾ ആണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്:
    49 kWh (2WD): 142 bhp, 189 Nm
    61 kWh:
    2WD: 172 bhp, 189 Nm
    AWD (ഡ്യുവൽ മോട്ടോർ): 181 bhp, 300 Nm
    വ്യത്യസ്ത ആവശ്യങ്ങൾക്ക് അനുസരിച്ച് ഇതിൽ മാറ്റം വരാൻ ഉള്ള സാധ്യതയുള്ളതായി കമ്പനി പറയുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ബഹുസ്വരതയും നീതിയും നിലനിൽക്കുന്ന ഇടങ്ങളിൽ സമാധാനവും പുരോഗതിയും വന്നു ചേരും, ഇസ്‌ലാഹി സെന്റർ കാമ്പയിൻ
    19/10/2025
    മദീനയിലേക്കുള്ള സൗദിയ വിമാനത്തിന് തിരുവനന്തപുരത്ത് എമർജൻസി ലാന്റിംഗ്
    19/10/2025
    വെടി നിർത്തൽ കരാർ ലംഘിച്ച് ഇസ്രായിൽ ആക്രമണം തുടരുന്നു; നാലു പേര്‍ കൊല്ലപ്പെട്ടു
    19/10/2025
    നിയമ ലംഘനങ്ങള്‍ നടത്തിയ 37 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
    19/10/2025
    റിയാദ്, തബൂക്ക്, ജിദ്ദ, മക്ക എന്നിവിടങ്ങളിലുള്ളവരുടെ ശ്രദ്ധയ്ക്ക്, സിവില്‍ ഡിഫന്‍സ് നാളെ മൊബൈലിൽ സൈറണ്‍ ടെസ്റ്റ് നടത്തുന്നു
    19/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.