Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 30
    Breaking:
    • ജംറയില്‍ മിസ്റ്റിംഗ് ഫാന്‍ സംവിധാനം നവീകരിച്ചു
    • ഗാസയിലേക്ക് സഹായവുമായി 20 ബോട്ടുകളില്‍ പുറപ്പെട്ട 175 ആക്ടിവിസ്റ്റുകളെ തടഞ്ഞ് ഇസ്രായില്‍
    • മെഡിക്കൽ പഠനത്തിനൊരുങ്ങുമ്പോൾ
    • ശത്രുവിനെ ഭയപ്പെടുത്തുന്ന ആയുധം ഉടന്‍ വെളിപ്പെടുത്തുമെന്ന് ഇറാന്‍
    • എണ്ണവില 140 ഡോളറിലെത്തും; ട്രംപിനെ പരിഹസിച്ച് ഇറാൻ സ്പീക്കർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Articles

    മെഡിക്കൽ പഠനത്തിനൊരുങ്ങുമ്പോൾ

    മുഹമ്മദ് വെള്ളൂർ (സൗദി അറേബ്യ )By മുഹമ്മദ് വെള്ളൂർ (സൗദി അറേബ്യ )30/04/2026 Articles Education 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഹയർ സെക്കണ്ടറീ പരീക്ഷകൾ കഴിഞ്ഞു വിദ്യാർഥികൾ ഉന്നത പഠന മേഖലകൾ തിരഞ്ഞെടുക്കുന്ന തിരക്കിലാണ്. പഠന മേഖലകൾ ആസൂത്രണം ചെയ്യുമ്പോൾ മക്കളുടെ അഭിരുചിക്കാണ് പ്രാധാന്യം നൽകേണ്ടത്

    ഒരു പ്രത്യേക വിഷയത്തിലുളള താൽപര്യം, അറിവ് അല്ലെങ്കിൽ കഴിവാർജ്ജിക്കാനുളള ഒരാളുടെ പ്രത്യേക സ്വഭാവവിശേഷത്തെയാണ് അഭിരുചി എന്നുപറയുന്നത്. ഈ അഭിരുചി ഓരോരുത്തരിലും വ്യത്യസ്‌തമായിരിക്കും. കഴിവും അഭിരുചിയും വ്യത്യസ്തമായതിനാൽ അവനവന്റെ അഭിരുചിയ്ക്കനുസൃതം കോഴ്‌സുകൾ തെരഞ്ഞെടുത്ത് അനുബന്ധ തൊഴിൽ മേഖലകളിലെത്താനാണ് ശ്രമിക്കേണ്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കണക്കിൽ വാസനയില്ലാത്ത കുട്ടിയെ നിർബന്ധിച്ച് എഞ്ചിനിയറിംഗിന് അയച്ചാൽ പഠിക്കാൻ കഷ്ടപ്പെടുമെന്ന് മാത്രമല്ല, മിനിമം മാർക്കിൽ ഡിഗ്രി നേടിയാൽ തന്നെയും സ്വന്തം ജോലിയെ ശപിച്ച് ജീവിതം തള്ളിനീക്കേണ്ടിവരും. മറിച്ച് ഇഷ്ടമുളള വിഷയം പഠിക്കാൻ കുട്ടിയെ അനുവദിച്ചാൽ ഉന്നത നിലയിലെത്തുകയും ചെയ്യും. മറ്റെല്ലാ ഘടകങ്ങളും ഒത്തുവന്നാലും ചില കോഴ്സുകൾക്കുള്ള പണച്ചെലവ് കുടുംബങ്ങൾക്ക് താങ്ങാനാവാത്തതാവും. ബാങ്ക് വായ്‌പകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

    ഏതു മേഖലയിൽ വിജയിക്കണമെങ്കിലും ഏർപ്പെട്ടിരിക്കുന്ന തൊഴിലിൽ സംതൃപ്തി കണ്ടെത്തുവാൻ സാധിക്കണം. അല്ലാത്തവർ തൊഴിൽരംഗത്ത് പരാജയപ്പെടുന്നു. വിജയിക്കുവാൻ ആദ്യമായി ചെയ്യേണ്ടത് ഓരോ വ്യക്തിയുടെയും അഭിരുചി മനസിലാക്കി അതിനു പറ്റുന്ന കോഴ്‌സുകൾ തെരഞ്ഞെടുക്കുകയാണ്. പഴയ കാലത്ത് ഒരു കുട്ടി ഉണ്ടാകുമ്പോഴേ മാതാപിതാക്കൾ തീരുമാനിക്കും ഇവൻ/ ഇവൾ ആരാകണമെന്ന്. ചോര കണ്ടാൽ തല കറങ്ങുന്ന കുട്ടിയേയും പണമുണ്ടെങ്കിൽ മെഡിസിനു ചേർക്കും. ഇന്ന് മെഡിസിനോ എൻജിനീയറിംഗിനോ ഒക്കെ അഡ്മിഷൻ കിട്ടുകയെന്നത് വലിയ കാര്യമൊന്നുമല്ല. പക്ഷേ ഇതിൽ ഒരു ചെറിയ ശതമാനം മാത്രമേ ഡോക്ടറായും എൻജിനീയറായും പുറത്തു വരുന്നുള്ളൂ. ഓരോ കോഴ്സിനും നമ്മുടെ മക്കളെ വിടുമ്പോൾ സ്വയം ഒരു ആത്മപരിശോധന നടത്തണം. ഇന്ന് പ്ലസ്‌ ടു കഴിഞ്ഞ മിക്ക കുട്ടികളുടെയും ആഗ്രഹം മെഡിക്കൽ പഠനം ആണ്.

    മനുഷ്യ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായി അടുത്തിടപഴകുകയും അവർക്കു സാന്ത്വനം പകരുകയും ആശ്വാസം നൽകുകയും ചെയ്യുന്ന ഒരു പ്രഫഷനാണു മെഡിക്കൽ രംഗം. അതുകൊണ്ടു തന്നെ ഒരു ഡോക്ടർക്ക് സമൂഹത്തിൽ ഏറെ സ്വീകാര്യതയും മാന്യതയും ലഭിച്ചുവരുന്നു. മെഡിക്കൽ പഠനത്തിനായി അവസരങ്ങൾ തേടുമ്പോൾ പ്രഥമ പരിഗണന എംബിബിഎസിനായിരിക്കും. അവരവരുടെ അഭിരുചിക്കനുസരിച്ച് ആയുർവേദ, ഹോമിയോ രംഗത്ത് കരിയർ കെട്ടിപ്പടുക്കാം. ഡോക്ടറാവാൻ തയാറാകുന്നവരിൽ അനിവാര്യമായ അഭിരുചി നിർണായകമാണ്. ഡോക്ടറും നഴ്സുമല്ലാതെയും മെഡിക്കൽ രംഗത്ത് തിരഞ്ഞെടുക്കാൻ അനേകം കരിയർ സാധ്യതകളുണ്ട്.

    നീറ്റ് എക്സാം

    17 വയസ്സ് പൂർത്തിയായ പ്ലസ്‌ ടു പാസായ അല്ലെങ്കിൽ 2026 പരീക്ഷ എഴുതുന്നവർക്ക് അപേക്ഷിക്കാം (ഈ വർഷത്തെ രജിസ്റ്ററേഷൻ മാർച്ച്‌ 11അവസാനിച്ചു, മെയ്‌ 3 നാണ് എക്‌സം ). ഫിസിക്സ്‌, കെമിസ്ട്രി,ബയോളജി, ഇംഗ്ലീഷ് പരീക്ഷകളിൽ അമ്പതു ശതമാനം മാർക്കോടെ പാസായ ആർക്കും നീറ്റു എഴുതാം

    ഈ വർഷം നീറ്റ് എക്സമിനു രജിസ്റ്റർ ചെയ്തവർ ഇരുപത്തിയാറ് ലക്ഷം വരും, ഇപ്രാവശ്യം നീറ്റിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന രെജിസ്ട്രേഷൻ ആണ്. ഇന്ത്യയിലെ ആകെ എംബിബിസ് സീറ്റ് 1 29 026 ആണ്. കേരളത്തിൽ 12 മെഡിക്കൽ കോളേജുകളിലായി 1855 ഗവണ്മെന്റ് സീറ്റുകളും പ്രൈവറ്റ് മേഖലയിൽ 19 കോളേജുകളിലായി 2700സീറ്റുകളും ആകെ 5155 സീറ്റുകളുമാണുള്ളത്.

    വിദേശ എംബിബിസ് പഠനം :

    കേരളത്തിൽ നിന്ന് MBBS പഠിക്കാൻ വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. പ്രത്യേകിച്ച് പെൺകുട്ടികൾ.

    ഇതിന്റെ പ്രധാന കാരണങ്ങൾ

    ഇന്ത്യയിൽ 1,29,026 MBBS സീറ്റിലേക്ക് 26 ലക്ഷം പേർ നീറ്റ് എക്സാം എഴുതുന്നു, ഗവ. സീറ്റിന് 650+ മാർക്ക് വേണം, ഇന്ത്യയിലെ പ്രൈവറ്റ് മെഡിക്കൽ കോളേജിൽ 1 കോടി+ വേണം. വിദേശം രാഷ്ട്രങ്ങളിൽ ചൈന, റഷ്യ, ജോർജിയ, ഫിലിപ്പീൻസ്, കസാക്കിസ്ഥാൻ, ഗിർഗിസ്ഥാൻ ഇവിടെയൊക്കെ 25-40 ലക്ഷത്തിന് MBBS. NEET പാസ് മാർക്ക് മതി. മോള് വിദേശത്ത് ഡോക്ടർക്ക് പഠിക്കുന്നു” എന്ന സാമൂഹിക അന്തസ്സിന് വേണ്ടിയും മക്കളുടെ നിർബന്ധത്തിന് വഴങ്ങുമെങ്കിലും രക്ഷിതാക്കൾ ബാങ്ക് ലോൺ എടുത്തും മക്കളെ പറഞ്ഞയക്കുന്നു.

    വിദേശ പഠനത്തിന്നു തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

    NMC വെബ്സൈറ്റിൽ അംഗീകൃത വിദേശ കോളേജ് ലിസ്റ്റ് ഉണ്ട്. കഴിഞ്ഞ 5 വർഷത്തെ FMGE റിസൾട്ട് നോക്കുക. 50% എങ്കിലും പാസാകുന്ന കോളേജ് തിരഞ്ഞെടുക്കുക. വിദേശ MBBS പഠിച്ച് ഇന്ത്യയിൽ ഡോക്ടറാകാൻ NMC റൂൾ പ്രകാരം 6 നിർബന്ധ നിയമങ്ങൾ പാലിക്കണം

    1. NEET നിർബന്ധം: പോകും മുമ്പ് NEET UG പാസാകണം. 3 വർഷം വാലിഡ്
    2. 54 മാസം നിയമം: ഒരേ കോളേജിൽ 4.5 വർഷം = 54 മാസം പഠിക്കണം
    3. 1 വർഷം ഇന്റേൺഷിപ്പ്: പഠിച്ച അതേ വിദേശ കോളേജിൽ തന്നെ 12 മാസം ഇന്റേൺഷിപ്പ് ചെയ്യണം
    4. ഒറ്റ കോളേജ്: പഠിപ്പും ഇന്റേൺഷിപ്പും ഒരേ സ്ഥാപനത്തിൽ. പല രാജ്യത്ത് പലയിടത്ത് പഠിച്ചാൽ പറ്റില്ല
    5. ഇംഗ്ലീഷ് മീഡിയം: തിയറിയും ക്ലിനിക്കലും മുഴുവൻ ഇംഗ്ലീഷിൽ
    6. ആ രാജ്യത്ത് ലൈസൻസ്: പഠിച്ച രാജ്യത്ത് ഡോക്ടറായി രജിസ്റ്റർ ചെയ്യാൻ യോഗ്യത വേണം

    ശേഷം ഇന്ത്യയിൽ:

    FMGE പരീക്ഷ പാസായ ശേഷം ഇന്ത്യയിൽ 1 വർഷം കൂടി ഇന്റേൺഷിപ്പ് ചെയ്യണം.

    ഓർക്കുക: NMC ഒരു വിദേശ കോളേജിനെയും “അംഗീകരിക്കില്ല”. നിയമം പാലിച്ചോ എന്ന് മാത്രം നോക്കും. ഇന്ത്യാ രാജ്യത്തെ അംഗീകൃത യൂണിവേഴ്സിറ്റി കളായ ഏനപ്പോയ മെഡിക്കൽ കോളേജ് ഗിർഗിസ്ഥാനിലും മണിപ്പാൽ യൂണിവേഴ്സിറ്റി മലേഷ്യയിലും അതാതു രാജ്യത്തുള്ള മെഡിക്കൽ കോളേജ്കളുമായി സഹകരിച്ചു എംബിബിസ് കോഴ്‌സ് നടത്തുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    medical study
    Latest News
    ജംറയില്‍ മിസ്റ്റിംഗ് ഫാന്‍ സംവിധാനം നവീകരിച്ചു
    30/04/2026
    ഗാസയിലേക്ക് സഹായവുമായി 20 ബോട്ടുകളില്‍ പുറപ്പെട്ട 175 ആക്ടിവിസ്റ്റുകളെ തടഞ്ഞ് ഇസ്രായില്‍
    30/04/2026
    മെഡിക്കൽ പഠനത്തിനൊരുങ്ങുമ്പോൾ
    30/04/2026
    ശത്രുവിനെ ഭയപ്പെടുത്തുന്ന ആയുധം ഉടന്‍ വെളിപ്പെടുത്തുമെന്ന് ഇറാന്‍
    30/04/2026
    എണ്ണവില 140 ഡോളറിലെത്തും; ട്രംപിനെ പരിഹസിച്ച് ഇറാൻ സ്പീക്കർ
    30/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.