ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പൺഹൈമർക്കെതിരെ വിമർഷനവുമായി ടൈറ്റാനിക് സംവിധായകൻ ജെയിംസ് കാമറൂൺ രംഗത്ത്. ഓപ്പൺഹൈമറുടെ ജീവചരിത്രം സിനിമയായി എത്തിയ ഓപ്പൺഹൈമർ ധാർമ്മിക മൂല്യങ്ങൾ ഉയർത്തുന്നില്ല എന്നതായിരുന്നു ജെയിംസ് കാമറീണിന്റെ പ്രധാന വിമർഷനം. ഗോസ്റ്റ്സ് ഓഫ് ഹിരോഷിമ എന്ന പുസ്തകം ആസ്പദമാക്കി താൻ ചെയ്യാൻ പോകുന്ന പുതിയ സിനിമയെ കുറിച്ച് സംസാരിക്കവെയാണ് കാമറൂൺ തന്റെ പ്രതികരണം അറിയിച്ചത്.
“അദ്ദേഹം നടത്തിയ വിട്ടുവീഴ്ച അത്ഭുതകരമാണ്. എനിക്ക് സിനിമയുടെ മേക്കിങ് ഇഷ്ടപ്പെട്ടു, പക്ഷേ എനിക്ക് തോന്നുന്നത് അതൊരു ധാർമ്മികമായ ഉത്തരവാധിത്തം ഒഴിവാക്കുന്നതായാണ്.” ജെയിംസ് കാമറൂൺ പറഞ്ഞു. എനിക്ക് മറ്റൊരാളുടെ സിനിമയെ വിമർഷിക്കാൻ ഇഷ്ടമില്ലന്നും, എന്നാലും ആ സിനിമയിൽ ഓപ്പൺഹൈമർക്ക് അണുബോംബിന്റെ ദൂഷ്യഫലത്തെകുറിച്ച് അറിയാത്തത് പോലെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും കാമറൂൺ പറഞ്ഞു.
നോളൻ ആ വിഷയത്തെ കുറിച്ച് പ്രതിപാദിച്ചിട്ടില്ല. ആ വിഷയം കൈകാര്യം ചെയ്യുന്നത് വളരെ പ്രയാസവുമാണ്. എന്നാൽ എനിക്ക് അതിൽ ഒരു മടിയുമില്ല. ഞാൻ അത്തരം വിഷയത്തെ പറ്റി സംസാരിക്കുന്നതിൽ ഒരു ഭ്രാന്തനാണ്. ജെയിംസ് കാമറൂൺ കൂട്ടിചേർത്തു.
ജെയിംസ് കാമറൂൺ തന്റെ പുതിയ ചിത്രമായി പ്രഖ്യാപിച്ച ഗോസ്റ്റ്സ് ഓഫ് ഹിരോഷിമയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഓപ്പൺഹൈമറെ കുറിച്ചുള്ള തന്റെ പ്രതികരണം അറിയിച്ചത്. ചാൾസ് പെല്ലെഗ്രിനോ എഴുതിയ പുറത്തിറങ്ങാൻ പോകുന്ന നോൺ ഫിക്ഷ്യൻ ഗണത്തിൽ പെടുന്ന പുസ്തകമാണ് ഗോസ്റ്റ്സ് ഓഫ് ഹിരോഷിമ. ജപ്പാനിലെ ജനങ്ങളുടെ ഹിരോഷിമയെ കുറിച്ചുള്ള ഓർമ്മകളും വേദനകളും, അണുബോംബ് വർഷിച്ചതിന് ശേഷമുള്ള ജപ്പാനിലെ അവസ്ഥയുമാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ജെയിംസ് കാമറൂണിന്റെ തന്നെ സിനിമയായ അവതാർ ഫൈർ ആന്റ് ആഷ് കഴിഞ്ഞായിരിക്കും ഗോസ്റ്റ്സ് ഓഫ് ഹിരോഷിമ പുറത്തിറങ്ങുക.
കിലിയൻ മേർഫി ഓപ്പൺഹൈമറായി എത്തിയ ചിത്രമായിരുന്നു നോളൻ സംവിധാനം ചെയ്ത ഓപ്പൺഹൈമർ. ഓപ്പൺഹൈമറ്‍ അണുബോംബ് വികസിപ്പിച്ചെടുക്കുന്നതാണ് സിനിമയിലെ പ്രധാന പ്രമേയമായി അവതരിപ്പിച്ചിരുന്നത്. ചിത്രത്തിന് ഏഴ് ഇനങ്ങളിലായി ഓസ്കാർ അവാർഡും മികച്ച പ്രക്ഷക പ്രശംസയും പിടിച്ചുപറ്റിയിരുന്നു. സിനിമ ഇറങ്ങിയതുമുതൽ തന്നെ ജെയിംസ് കാമറൂണിനോട് സാമനായ വിമർഷനങ്ങളും ഉന്നയിക്കപ്പെട്ടിരുന്നു.
അണുബോംബിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് അറിയുന്നത് ലോകം അറിയുമ്പോൾ തന്നെയാണ്. അതുകൊണ്ടാണ് ഓപ്പൺഹൈമറുടെ വീക്ഷണത്തിൽ നിന്ന് കൊണ്ട് സിനിമയെടുക്കാൻ ഞാൻ തീരുമാനിച്ചത് എന്നായിരുന്നു വിമർഷനങ്ങളോട് അന്ന് നോളൻ പ്രതികരിച്ചത്.