Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 11
    Breaking:
    • വിമാനങ്ങള്‍ പറന്നുകൊണ്ടേയിരുന്നു, ഖത്തര്‍ ജനജീവിതം സാധാരണം; എണ്ണ വിലയില്‍ വര്‍ധന
    • ഖത്തറിന് നേരെയുള്ള ഇസ്രായില്‍ ആക്രമണം ചര്‍ച്ച ചെയ്യുന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നാളേക്ക് മാറ്റി; ഗുരുതര ക്രിമിനല്‍ കുറ്റമെന്ന് ലോക രാഷ്ട്രങ്ങള്‍
    • സൗദിയിലെ മുഴുവന്‍ സ്‌കൂളുകളിലും ഞായറാഴ്ച മുതല്‍ ഡിജിറ്റല്‍ പഞ്ചിംഗ്
    • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗൂഡാലോചന; വി.ഡി സതീശനും രമേശ്‌ ചെന്നിത്തലക്കും എതിരെ മൊഴി
    • പതിനായിരത്തിലധികം പേരുടെ ജീവനപഹരിച്ച തുർക്കി ഭൂകമ്പം | Story Of The Day | Sep: 10
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Aero

    50 ജൂത കുട്ടികളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട് സ്‌പെയിനിലെ വൂലിങ് എയർലൈൻസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/07/2025 Aero Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വലൻസിയ: യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുംവിധത്തിൽ പെരുമാറുകയും എയർലൈൻ സ്റ്റാഫിനോട് സഹകരിക്കാൻ വിസമ്മതിക്കുകയും ചെയ്ത ജൂതമതസ്ഥരായ 50 കുട്ടികളെ സ്‌പെയിനിലെ വൂലിങ് എയർലൈൻസ് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. വേനൽക്കാല ജൂതമത ക്യാംപിൽ പങ്കെടുത്ത് ഫ്രാൻസിലേക്ക് പോകാനിരുന്ന 10-നും 15-നുമിടയിൽ പ്രായമായ കുട്ടികളെയാണ് പുറത്താക്കിയത്.

    വലൻസിയ വിമാനത്താവളത്തിൽ നടന്ന സംഭവത്തിൽ, വിമാനത്തിനുള്ളിൽ കുട്ടികളുടെ പെരുമാറ്റം അക്രമാസക്തമായിരുന്നുവെന്നും എമർജൻസി ഉപകരണങ്ങളടക്കം നശിപ്പിക്കാൻ ശ്രമിച്ചതോടെയാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്നും വൂലിങ് എയർലൈൻസ് വിശദീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എയർലൈൻ സ്റ്റാഫ് വിളിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സ്പാനിഷ് പൊലീസ് ആണ് കുട്ടികളെയും അവർക്കൊപ്പം യാത്ര ചെയ്ത മുതിർന്നവരെയും വിമാനത്തിൽ നിന്നു പുറത്താക്കിയത്. ഇറങ്ങാൻ കൂട്ടാക്കാത്ത ക്യാംപ് കൗൺസലറെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

    സംഭവം ഗുരുതരമായ സെമിറ്റിക് വിരുദ്ധതയാണെന്ന് ഇസ്രായിൽ സെമിറ്റിക് വിരുദ്ധതാ മന്ത്രി അമിചായ് ചിൽകി ആരോപിച്ചു. എന്നാൽ, സാധാരണ നടപടിക്രമം പാലിക്കുക മാത്രമാണ് ചെയ്തതെന്നും സംഭവത്തിന് മതവുമായി ബന്ധമില്ലെന്നും വൂലിങ് എയർലൈൻസ് വ്യക്തമാക്കി.

    ‘യാത്രക്കാരുടെ പെരുമാറ്റം വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലായിരുന്നു. കുട്ടികൾ വളരെയധികം അക്രമാസക്തമായ രീതിയിലാണ് പെരുമാറിയത്. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും മോശം പെരുമാറ്റം തുടർന്നതോടെ സ്വാഭാവികമായ സുരക്ഷാ നടപടികളിലേക്ക് കടക്കേണ്ടിവന്നു. പൂർണമായ പ്രൊഫഷണലിസത്തോടെയും നടപടിക്രമങ്ങളോടെയും പ്രവർത്തിച്ച വിമാന ജീവനക്കാർ സിവിൽ ഗാർഡിന്റെ സഹായം തേടുകയായിരുന്നു.’

    – വൂലിങ് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.

    ‘ഞങ്ങളുടെ ജീവനക്കാരുടെ തീരുമാനത്തിനു പിന്നിൽ മതപരമായ കാരണങ്ങളാണെന്ന എല്ലാ ആരോപണങ്ങളെയും തള്ളിക്കളയുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് നടപടി സ്വീകരിച്ചത്. എല്ലാ തരത്തിലുള്ള വിവേചനങ്ങൾക്കും എതിരായ സമീപനമാണ് വൂലിങ്ങിന്റേത്.’

    വൂലിങ് വിശദീകരിച്ചു.

    Vueling statement regarding the passengers disembarked for disruptive behaviour on flight VY8166 pic.twitter.com/WQ2255Ujqy

    — Vueling Airlines (@vueling) July 24, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Antisemitism Europe Vueling Airlines
    Latest News
    വിമാനങ്ങള്‍ പറന്നുകൊണ്ടേയിരുന്നു, ഖത്തര്‍ ജനജീവിതം സാധാരണം; എണ്ണ വിലയില്‍ വര്‍ധന
    10/09/2025
    ഖത്തറിന് നേരെയുള്ള ഇസ്രായില്‍ ആക്രമണം ചര്‍ച്ച ചെയ്യുന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നാളേക്ക് മാറ്റി; ഗുരുതര ക്രിമിനല്‍ കുറ്റമെന്ന് ലോക രാഷ്ട്രങ്ങള്‍
    10/09/2025
    സൗദിയിലെ മുഴുവന്‍ സ്‌കൂളുകളിലും ഞായറാഴ്ച മുതല്‍ ഡിജിറ്റല്‍ പഞ്ചിംഗ്
    10/09/2025
    രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗൂഡാലോചന; വി.ഡി സതീശനും രമേശ്‌ ചെന്നിത്തലക്കും എതിരെ മൊഴി
    10/09/2025
    പതിനായിരത്തിലധികം പേരുടെ ജീവനപഹരിച്ച തുർക്കി ഭൂകമ്പം | Story Of The Day | Sep: 10
    10/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.