Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 6
    Breaking:
    • പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    • അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    • ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    • ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    • ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Aero

    സൗദിയിൽ ഇനി ‘പറക്കും’ ടാക്സികൾ; അമേരിക്കൻ കമ്പനിയുമായി 375 കോടി റിയാൽ കരാറിൽ ഒപ്പുവച്ച് അബ്ദുൽ ലത്തീഫ് ജമീൽ ഗ്രൂപ്പ്

    യാത്രക്കാരെ വഹിച്ചു കൊണ്ടുള്ള ജോബിയുടെ എയർ ടാക്‌സികൾ 2026-ൽ ദുബൈയിൽ സർവീസ് തുടങ്ങും. ഇതിനു തൊട്ടുപിന്നാലെയാവും സൗദി മാർക്കറ്റിലേക്കുള്ള പ്രവേശനം.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/06/2025 Aero Technology Top News Travel 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അമേരിക്കയിലെ ജോബി ഏവിയേഷനുമായി 1 ബില്ല്യൺ ഡോളർ ധാരണാപത്രം ഒപ്പുവച്ച് അബ്ദുൽ ലത്തീഫ് ജമീൽ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇലക്ട്രിക് എയർ ടാക്‌സികൾ നിർമിക്കുന്ന അമേരിക്കയിലെ ജോബി ഏവിയേഷനുമായി ഒരു ബില്ല്യൺ ഡോളറിന്റെ (375 കോടി റിയാൽ) ധാരണാപത്രം ഒപ്പുവെച്ച് സൗദിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അബ്ദുൽ ലത്തീഫ് ജമീൽ. രാജ്യത്തും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും എയർ ടാക്‌സി അടക്കമുള്ള വ്യോമയാത്രാ സേവനങ്ങൾ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന്. അബ്ദുൽ ലത്തീഫ് ജമീൽ പ്രഖ്യാപിച്ചു. സംയുക്ത നവീകരണത്തിനും ഗതാഗത വളർച്ചയ്ക്കുമായി സൗദി-യുഎസ് ഗവൺമെന്റുകൾ തമ്മിലുള്ള പുതിയ സാമ്പത്തിക പങ്കാളിത്തം അടിസ്ഥാനമാക്കിയുള്ളതാണ് പ്രഖ്യാപനം.

    ഹെലികോപ്ടർ മാതൃകയിൽ കുത്തനെ പറന്നുയരുകയും ലാന്റിംഗ് നടത്തുകയും ചെയ്യുന്ന ഇലക്ട്രിക് ചെറുവിമാനങ്ങൾ (ഇവിറ്റോൾ) നിർമിക്കുന്നതിൽ വിദഗ്ധരാണ് ജോബി ഏവിയേഷൻ. പൈലറ്റ് നിയന്ത്രിക്കുന്ന ഇവിറ്റോളിൽ ഒരേസമയം നാല് യാത്രക്കാർക്കാണ് സഞ്ചരിക്കാൻ കഴിയുക. മണിക്കൂറിൽ 200 മൈൽ ആണ് വേഗത. ഹെലികോപ്ടറിന്റെ ശബ്ദവുമായി താരതമ്യം ചെയ്യുമ്പോൾ നിസ്സാരമായ ശബ്ദമാണ് ഇത്തരം എയർക്രാഫ്റ്റുകൾക്കുള്ളത്. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ ഇവ പരിസ്ഥിതിയിൽ മലിനീകരണം ഉണ്ടാക്കുന്നില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യാത്രക്കാരെ വഹിച്ചു കൊണ്ടുള്ള ജോബിയുടെ എയർ ടാക്‌സികൾ 2026-ൽ ദുബൈയിൽ സർവീസ് തുടങ്ങും. ഇതിനു തൊട്ടുപിന്നാലെയാവും സൗദി മാർക്കറ്റിലേക്കുള്ള പ്രവേശനം.

    ജോബിയും അബ്ദുൽ ലത്തീഫും ജമീലും ഒപ്പുവച്ച ധാരണാപത്രം പ്രകാരം വരുംവർഷങ്ങളിൽ 200 ഇവിറ്റോൾ എയർക്രാഫ്റ്റുകളും അനുബന്ധ സർവീസുകളും ഇവർ സൗദിയിൽ ലഭ്യമാക്കും. ജോബി ഏവിയേഷന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്കുള്ള ഓർഡറാണിത്.

    ശുദ്ധവും സുരക്ഷിതവും കാര്യക്ഷമവും എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ഉള്ളതുമായ യാത്രാ സർവീസുകളിലൂടെ, ഗതാഗത രംഗത്ത് വിപ്ലവം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് സൗദി ഗ്രൂപ്പ് പത്രക്കുറിപ്പിൽ പറഞ്ഞു. ഇതിനു പുറമെ, സൗദിയിലും മിഡിൽ ഈസ്റ്റ് മേഖലയിലും അതിനൂതന വ്യോമ ഗതാഗത സർവീസുകൾ നടപ്പിൽ വരുത്തുന്നതിന്റെ സാധ്യതകൾ ഇരുകമ്പനികളും വിലയിരുത്തും.

    സൗദിയിലും മറ്റ് രാജ്യങ്ങളിലും ജോബി ഏവിയേഷന്റെ വിതരണക്കാരാവാനും അബ്ദുൽ ലത്തീഫ് ജമീലിന് പദ്ധതിയുണ്ട്. 2020-ൽ ജോബി ഏഴിയേഷനിൽ ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു.

    ഇവിറ്റോൾ എയർക്രാഫ്റ്റുകൾ നിർമിക്കുന്ന മറ്റ് പ്രധാന കമ്പനികളും സൗദി വിപണിയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ആർച്ചർ, ഈവ്, ഇഹാംഗ്, ഫ്‌ളൈനൗ തുടങ്ങിയ കമ്പനികൾ മൂലധന സമാഹരണത്തിനായി സൗദിയെ ആശ്രയിക്കുന്നുണ്ട്. ഭാവിയിൽ രാജ്യത്തെ കമേഴ്‌സ്യൽ ഓപറേഷന്റെ ഭാഗമാവാൻ കഴിയുമെന്ന് ഈ കമ്പനികൾ കണക്കുകൂട്ടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abdul Latief Jameel eVTOL Joby Aviation അബ്ദുൽ ലത്തീഫ് ജമീൽ
    Latest News
    പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    06/06/2025
    അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    06/06/2025
    ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    06/06/2025
    ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    06/06/2025
    ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.