Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 31
    Breaking:
    • ബുണ്ടസ് ലീഗ : ബയേണിനും ലീപ്സിഗിനും ജയം, ലെവർകൂസൻ സമനില കുരുക്കിൽ
    • ഷാജൻ സ്കറിയക്കെതിരെ ആക്രമണം: ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
    • സുൽത്താൻ ഹൈതം സിറ്റിയിലെ ആദ്യത്തെ സ്കൂളിന്റെ നിർമ്മാണം ആരംഭിച്ചു
    • ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓ​കെ ടു ​ബോ​ർ​ഡ്’ സന്ദേശം ആവശ്യമില്ലെന്ന അറിയിപ്പുമായി എയർ ഇന്ത്യ
    • ലാ ലീഗ : വിജയം തുടർക്കഥയാക്കി റയൽ, ജയമില്ലാതെ  അത്‌ലറ്റിക്കോ, ബാർസലോണ ഇന്നിറങ്ങും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Aero

    തെറ്റായ ടിക്കറ്റ്: വിമാനക്കമ്പനി യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/06/2025 Aero Latest Market 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    തെറ്റായ ടിക്കറ്റ് നൽകിയ സംഭവത്തിൽ യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ: അടിയന്തര ഘട്ടത്തിൽ നൽകിയ ടിക്കറ്റ് മാറിപ്പോയ സംഭവത്തിൽ യാത്രക്കാരന് വിമാനക്കമ്പനി 25,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ വിധി. ഇന്ത്യയിലെ ബജറ്റ് എയർലൈൻ ആയ സ്‌പൈസ്‌ജെറ്റിനെതിരെയാണ് മുംബൈ (സബർബൻ) ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഇക്കാര്യം ഉത്തരവിട്ടത്. 2020-ൽ നടന്ന സംഭവത്തിൽ മുഴുവൻ തുകയും റീഫണ്ട് ചെയ്തിരുന്നുവെന്ന് വിമാനക്കമ്പനിയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും, യാത്രക്കാരൻ മാനസികവും സാമ്പത്തികവുമായ നഷ്ടം നേരിട്ടു എന്നു കാണിച്ചാണ് വിധി വന്നിരിക്കുന്നത്.

    മുംബൈയിലെ ഘാട്ട്‌കോപ്പർ പ്രദേശത്ത് താമസിക്കുന്ന ഒരു മുതിർന്ന പൗരൻ 2020 ഡിസംബർ 5-ന് മുംബൈയിൽ നിന്ന് ദർഭാംഗയിലേക്കും തിരിച്ചുമുള്ള റൗണ്ട്-ട്രിപ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. തിരിച്ചുള്ള യാത്ര ഡിസംബർ 7-ന് നടത്താനായിരുന്നു പദ്ധതി. എന്നാൽ, പ്രതികൂല കാലാവസ്ഥ കാരണം ഡിസംബർ 7-ലെ വിമാനം റദ്ദാക്കപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡിസംബർ 8-ന് മുംബൈയിൽ തനിക്ക് ഒരു ഓൺലൈൻ പിഎച്ച്ഡി പരീക്ഷയിൽ പങ്കെടുക്കേണ്ടതിനാൽ, വിമാനക്കമ്പനി ബദൽ ക്രമീകരണം ഒരുക്കണമെന്ന് യാത്രക്കാരൻ ആവശ്യപ്പെട്ടു. സ്പൈസ്ജെറ്റ് അന്നേ ദിവസം പാറ്റ്‌നയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്കുള്ള ഒരു ടിക്കറ്റ് നൽകി. ഈ ടിക്കറ്റുമായി പാറ്റ്‌ന എയർപോർട്ടിൽ എത്തിയപ്പോഴാണ് തെറ്റായ ടിക്കറ്റാണ് കമ്പനി നൽകിയതെന്നും ഇതുപയോഗിച്ച് യാത്ര ചെയ്യാൻ പറ്റില്ലെന്നും എയർപോർട്ട് അധികൃതർ അറിയിച്ചത്. ഇതോടെ ഇയാൾക്ക് പരീക്ഷ എഴിതാൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ സ്വന്തം ചെലവിൽ ടിക്കറ്റെടുത്ത് മുംബൈയിലേക്ക് യാത്ര ചെയ്യേണ്ടി വരികയും ചെയ്തു.

    ഈ സംഭവം യാത്രക്കാരന് ഗണ്യമായ അസൗകര്യവും മാനസിക സമ്മർദ്ദവും ഉണ്ടാക്കിയെന്ന് കമ്മീഷൻ കണ്ടെത്തി. വിമാനം റദ്ദാക്കിയത് എയർലൈനിന്റെ നിയന്ത്രണത്തിന് അതീതമായിരുന്നെങ്കിലും, തെറ്റായ ടിക്കറ്റ് നൽകിയത് ‘സേവന വീഴ്ച’യാണെന്ന് കമ്മീഷൻ പറഞ്ഞു. പരാതിക്കാരൻ ടിക്കറ്റ് പരിശോധിച്ചിരുന്നെങ്കിൽ ഇത്തരമൊരു പഴവ് സംഭവിക്കുമായിരുന്നില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. എങ്കിലും ശരിയായ, സത്യസന്ധമായ സേവനം നൽകാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് കമ്പനി ഒഴിവാകുന്നില്ലെന്നും കമ്മീഷൻ വിലയിരുത്തി.

    14,577 രൂപയുടെ റീഫണ്ടും, മാനസിക പീഡനത്തിന് 2 ലക്ഷം രൂപയും, നിയമ ചെലവുകൾക്കായി 25,000 രൂപയുമാണ് പരാതിക്കാരൻ ആവശ്യപ്പെട്ടത്. എന്നാൽ, ഇതിനകം ബുക്കിംഗ് ഏജൻസി വഴി മുഴുവൻ ടിക്കറ്റ് തുകയും റീഫണ്ട് ചെയ്തിരുന്നതായി സ്‌പൈസ്‌ജെറ്റ് വാദിച്ചു. ഇക്കാര്യം കണക്കിലെടുത്താണ് മാനസിക വേദനയ്ക്ക് 25,000 രൂപയും, വ്യവഹാര ചെലവുകൾക്കായി 5,000 രൂപയും നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    25000 Airline Consumer Court Spicejet
    Latest News
    ബുണ്ടസ് ലീഗ : ബയേണിനും ലീപ്സിഗിനും ജയം, ലെവർകൂസൻ സമനില കുരുക്കിൽ
    31/08/2025
    ഷാജൻ സ്കറിയക്കെതിരെ ആക്രമണം: ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
    31/08/2025
    സുൽത്താൻ ഹൈതം സിറ്റിയിലെ ആദ്യത്തെ സ്കൂളിന്റെ നിർമ്മാണം ആരംഭിച്ചു
    31/08/2025
    ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓ​കെ ടു ​ബോ​ർ​ഡ്’ സന്ദേശം ആവശ്യമില്ലെന്ന അറിയിപ്പുമായി എയർ ഇന്ത്യ
    31/08/2025
    ലാ ലീഗ : വിജയം തുടർക്കഥയാക്കി റയൽ, ജയമില്ലാതെ  അത്‌ലറ്റിക്കോ, ബാർസലോണ ഇന്നിറങ്ങും
    31/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.