ന്യൂഡൽഹി: ഹോങ്കോങിൽ നിന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എയർബസ് എ321 (TV-TVG) വിമാനത്തിൽ തീപിടിത്തം. വിമാനത്തിന്റെ വാൽഭാഗത്ത് സ്ഥിതിചെയ്യുന്ന ഓക്സിലറി പവർ യൂണിറ്റിൽ (APU) യാത്രക്കാർ ഇറങ്ങുന്നതിനിടെയാണ് തീപിടിച്ചത്. ഏകദേശം 170 യാത്രക്കാരുമായി എത്തിയ വിമാനം നിലത്തിറങ്ങിയ ശേഷമായിരുന്നു സംഭവം. യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിമാനത്തിന്റെ മെയിന്റനൻസ് പ്രശ്‌നമാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
‘2025 ജൂലൈ 22-ന് ഹോങ്കോങിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ അക 315 വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ നിർത്തിയ ശേഷം APUവിൽ തീപിടിത്തമുണ്ടായി. യാത്രക്കാർ ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് സംഭവം നടന്നത്. സിസ്റ്റം ഡിസൈൻ പ്രകാരം APU സ്വയം ഷട്ട് ഡൗൺ ചെയ്തു. വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും, യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി പുറത്തിറങ്ങി. കൂടുതൽ അന്വേഷണത്തിനായി വിമാനം ഗ്രൗണ്ട് ചെയ്തിട്ടുണ്ട്. റെഗുലേറ്ററെ ഇതേക്കുറിച്ച് അറിയിച്ചിട്ടുണ്ട്.”
– എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.
സാധാരണയായി വിമാനത്തിന്റെ ടെയിൽ കോണിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ജെറ്റ് എഞ്ചിനാണ് അജഡ. ചില വിമാനങ്ങളിൽ ഇത് എഞ്ചിൻ നാസലിലോ വീൽ വെല്ലിലോ ആയിരിക്കും. അജഡന് വിമാനത്തിന്റെ ബാറ്ററികൾ മാത്രം ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയും. പ്രവർത്തനക്ഷമമാകുമ്പോൾ, വിമാന സിസ്റ്റങ്ങൾക്ക് വൈദ്യുതി നൽകുകയും എയർ കണ്ടീഷനിങിനും എഞ്ചിൻ സ്റ്റാർട്ടിനും ബ്ലീഡ് എയർ നൽകുകയും ചെയ്യും.