തിരുവല്ല– പത്തനംതിട്ട, നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.
ഇവരുടെ സുഹൃത്തായ ഒരാള്‍ കൂടി അപകടത്തില്‍പെട്ടു. പത്തനംതിട്ട, തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ ആണ് കാണാതെ ആയത്. കണ്ടെത്താന്‍ അഗ്‌നിരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group