പട്ടാമ്പി– ഓങ്ങല്ലൂർ പുലാശേരിക്കരയിൽ സ്‌കൂൾ ബസ്സിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ആറു വയസ്സുകാരൻ മരിച്ചു.വാടനാംകുറിശ്ശി ഗവ. എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആരവാണ് മരിച്ചത്. പുലാശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെയും ശ്രീദേവിയുടെയും മകനാണ്
ചൊവ്വാഴ്‌ച വൈകിട്ട് സ്‌കൂൾ വിട്ട വന്നപ്പോഴാണ് അപകടം. വീടിനു മുന്നിൽ സ്‌കൂൾ ബസ്സിൽ വന്നിറങ്ങിയ കുട്ടിയെ മറ്റൊരു സ്‌കൂളിൻ്റെ ബസ് ഇടിക്കുകയായിരുന്നു. അമ്മ നോക്കിനിൽക്കെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ആരവിനെ ആദ്യം പട്ടാമ്പിയിലെ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group