ഇന്ത്യയിൽ രേഖപ്പെടുത്തിയ ആദ്യത്തെ വാഹന അപകടത്തെ കുറിച്ച് കേട്ടിട്ടുണ്ടോ, കേരള കാളിദാസൻ എന്നറിയപ്പെടുന്ന കേരളവർമ്മ വലിയകോയിതമ്പുരാന്റെ മരണത്തിലേക്ക് നയിച്ച ആ അപകടം നടന്നത് നമ്മുടെ കേരളത്തിലാണ്.
1914 സെപ്റ്റംബർ 22ന് വലിയകോയിതമ്പുരാന്റെ ബന്ധുവിന്റെ കാറിൽ യാത്ര ചെയ്യുകയായിരുന്നു. കായംകുളം കട്ടിത്തെരുവിന്റെ ഭാഗത്തേക്ക് എത്തിയപ്പോൾ (ഇന്നത്തെ KP റോഡ്) പെട്ടെന്ന് ഒരു നായ കുറുകെ ചാടി. നായയെ ഇടിക്കാതിരിക്കാൻ കാർ വെട്ടി തിരിച്ച ഡ്രൈവറിനെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മറിഞ്ഞു.
ആ ആഘാതത്തിൽ വാഹനത്തിന്റെ ഭാരമുള്ള വസ്തു ഇദ്ദേഹത്തിന്റെ ശരീരത്തെക്കാണ് പതിഞ്ഞത്. പുറത്തേക്ക് വലിയ പരിക്കുകൾ ഒന്നും തോന്നിയില്ലെങ്കിലും രക്തസ്രാവം കൂടുതലായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പേ ഇദ്ദേഹം മരണത്തിന് കീഴടങ്ങി.
കാളിദാസന്റെ കൃതികളടക്കം നിരവധി സംസ്കൃത കൃതികൾ കേരളത്തിന് സമ്മാനിച്ച ഇദ്ദേഹത്തിന്റെ മരണം സാഹിത്യലോകത്തിന് വലിയൊരു നഷ്ടമായിരുന്നു.