പാലാ – ഹോം നേഴ്സ് ആയി ജോലിചെയ്യുന്ന മലയാളി ഇസ്രായിലിൽ വാഹനാപകടത്തിൽ മരിച്ചു. വെളിയന്നൂർ സ്വദേശിനിയായ രൂപ രാജേഷ് (41) ആണ് മരണമടഞ്ഞത്. ഇന്നലെ ഇന്ത്യൻ സമയം വൈകീട്ട് ആറിനാണ് സംഭവം. ഹോം കെയർ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന രൂപ രോഗിയുമായി പോയ കാർ മറ്റു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്നു രോഗിയെ പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
രണ്ടുവർഷമായി ഇസ്രായിലിൽ ജോലിചെയ്യുന്ന രൂപ അവധിക്ക് ശേഷം എട്ടു മാസങ്ങൾക്ക് മുമ്പാണ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്.
ഭർത്താവ് : രാജേഷ്
മക്കൾ : പാർവതി, ധനുഷ്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group