തൃശ്ശൂർ – വിവാഹത്തിന് പങ്കെടുക്കാനായി നാട്ടിലെത്തിയ പ്രവാസി ഷോക്കേറ്റ് മരിച്ചു. തൃശ്ശൂർ ജില്ലയിലെ മാളക്കടുത്തുള്ള പുതുഞ്ചിറ സ്വദേശിയായ അൻവർ ടി.എ (43) യാണ് മരിച്ചത്.
ശനിയാഴ്ച വീട്ടിൽ എയർ കണ്ടീഷണർ വൃത്തിയാക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻ സിപിആർ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബുദാബിയിലെ ഒരു ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന അൻവർ 10 ദിവസം മുമ്പാണ് കുടുംബത്തിലെ ഒരു വിവാഹത്തിന് പങ്കെടുക്കാനായി നാട്ടിലെത്തിയത്.
ഭാര്യ: ഷബാന
മക്കൾ: ആദിൽ, ഇഷാന
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group