മനാമ– ബഹ്‌റൈനിലെ സാഖിറിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടു വയസ്സുകാരനായ ഒരു കുട്ടിയടക്കം മൂന്ന് ബഹ്‌റൈൻ സ്വദേശികൾ മരിച്ചു. കുട്ടിയെ കൂടാതെ 29, 31 വയസ്സുള്ള രണ്ട് യുവാക്കളും മരിച്ചത്. അപകടത്തിൽ മറ്റ് നിരവധി പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം എക്‌സിലൂടെ (X) അറിയിച്ചു. പരിക്കേറ്റവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തെത്തുടർന്ന് അധികൃതർ സ്ഥലത്തെത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



