ആലപ്പുഴ- അതിശക്തമായ കാറ്റിലും മഴയിലും പെട്ട് കട ദേഹത്തേക്ക് വീണ് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ ബീച്ചിലായിരുന്നു അപകടം. പള്ളാത്തുരുത്തി രതിഭവനിൽ നിത്യയാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു നിത്യ.
ശക്തമായ കാറ്റിൽ ബജിക്കട മറിഞ്ഞ് നിത്യയുടെയും ആദർശിന്റെയും ദേഹത്തേക്ക് വീണു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻതന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നിത്യയെ രക്ഷിക്കാനായില്ല.
ഉച്ചയ്ക്ക് ആലപ്പുഴ ബീച്ചിൽ കനത്തമഴയ്‌ക്കൊപ്പം കാറ്റും വീശിയിരുന്നു. ഈ സമയത്ത്, ബീച്ചിൽ നിൽക്കുകയായിരുന്ന നിത്യയും സുഹൃത്ത് ആദർശും മഴയിൽനിന്ന് രക്ഷപ്പെടാനാണ് ബജിക്കടയുടെ അടുത്ത് പോയിനിന്നത്. ആദർശ് ചികിത്സയിൽ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group