Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, June 13
    Breaking:
    • ഫിഫ ലോകകപ്പ് മത്സരങ്ങള്‍ തത്സമയം വീക്ഷിക്കാന്‍ എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് അവസരം
    • ഈജിപ്തില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു
    • ഈജിപ്തില്‍ കാറില്‍ ട്രെയിന്‍ ഇടിച്ച് എട്ടു പേര്‍ വെന്തുമരിച്ചു
    • ഇറാനിലേക്ക് പണം മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് യു.എ.ഇ
    • ഫിഫ ലോകകപ്പ്; കാനഡക്ക് സമനില കുരുക്ക്, യു.എസ്.എക്ക്‌ വൻ വിജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ഫിഫ ലോകകപ്പ്; കാനഡക്ക് സമനില കുരുക്ക്, യു.എസ്.എക്ക്‌ വൻ വിജയം

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്13/06/2026 Football Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പരാഗ്വക്ക്‌ എതിരെ ഗോൾ നേടിയ ബാലോഗണിന്റെ ആഹ്ലാദം, സഹതാരം സെർജിനോ ഡെസ്റ്റ് സമീപം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലോസ് ഏഞ്ചൽസ്– സ്വന്തം കാണികൾക്ക് മുന്നിൽ 2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ യു.എസ്.എ വരവ് അറിയിച്ചപ്പോൾ കാനഡക്ക് സമനിലക്കുരുക്ക്‌. യു.എസ്.എ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലാറ്റിനമേരിക്കൻ ടീമായ പരാഗ്വെയെ തകർത്തത്. അതേസമയം ലോകകപ്പ് ചരിത്രത്തിലെ ആദ്യ വിജയം ലക്ഷ്യമിട്ട് സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങിയ കാനഡയെ ബോസ്നിയ ആൻഡ് ഹെർസഗോവിനയാണ് സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് മടങ്ങി.

    ലോകകപ്പിന്റെ രണ്ടാം ദിവസം നടന്ന ആദ്യ മത്സരത്തിൽ കാനഡ സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ചെങ്കിലും ബോസനിയയെ പരാജയപ്പെടുത്താൻ സാധിച്ചില്ല. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ എതിരാളികളുടെ ബോക്സിനെ നിരന്തരം ആക്രമണം അഴിച്ചുവിട്ട കാനഡക്ക് ലക്ഷ്യം മാത്രം കണ്ടെത്താൻ സാധിച്ചില്ല. 21-ാം മിനുറ്റിൽ ആതിഥേയരെ ഞെട്ടിച്ചുകൊണ്ട് ബോസ്നിയ മുന്നിലെത്തി. സീഡ് കൊളാസിനാക് എടുത്ത കോർണറിന് തല വെച്ച് ജോവോ ലുക്കിച്ച് തന്റെ ദേശീയ ടീം കരിയറിലെ ആദ്യ ഗോൾ നേടി. ഗോൾ തിരിച്ചടിക്കാനായി ആദ്യ പകുതിയിൽ തന്നെ കാനഡ നിരന്തരം ശ്രമിച്ചെങ്കിലും ബോസ്നിയൻ പ്രതിരോധനിര ശ്രമങ്ങളെ എല്ലാം വിഫലമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടാം പകുതിയിലും നിരന്തരം ഗോളിനായി ശ്രമിച്ച കാനഡക്ക് ഒരു നിമിഷം ഭാഗ്യമില്ല എന്ന് വരെ സ്വന്തം ആരാധകർ കരുതി. ഒന്നിലധികം ഗോൾ ഒന്ന് ഉറച്ച ഷോട്ടുകൾ ഗോൾലൈൻ സേവ് ചെയ്തു ബോസ്നിയൻ പ്രതിരോധനിര ഇവരെ ഞെട്ടിച്ചു. ഒടുവിൽ 78-ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയ തൊട്ടടുത്ത നിമിഷം സൈൽ ലാരിൻ കാനഡയെ ഒപ്പമെത്തിച്ചു. വീണ്ടും നിരവധി അവസരങ്ങൾ കാനഡക്ക് ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല.

    അതേസമയം രണ്ടാം മത്സരത്തിൽ യു.എസ്.എ നാലു ഗോളുകളാണ് പരാഗ്വെൻ പോസ്റ്റിലേക്ക് കടത്തിവിട്ടത്. ആതിഥേർക്കുവേണ്ടി ഫോളാരിൻ ബലോഗൺ ഇരട്ട ഗോളുകൾ നേടിയപ്പോൾ അലജാൻഡ്രോ റെയ്നയും ഒരു തവണ ലക്ഷ്യം കണ്ടു. മറ്റൊരു ഗോൾ പിറന്നത് സെൽഫിലൂടെയാണ്. പരാഗ്വെൻ മധ്യനിരതാരം ഡാമിയൻ ബോബാഡില്ലയുടെ ബൂട്ടിൽ നിന്നാണ് ഈ ലോകകപ്പിലെ ആദ്യ സെൽഫ് പിറന്നത്. എതിരാളികളുടെ ആശ്വാസഗോൾ നേടിയത് മൗറീഷ്യോയാണ്.

    ഏഴാം മിനിറ്റിൽ തന്നെ മത്സരത്തിലെ ആദ്യ ഗോൾ വന്നു. ബോക്സിലേക്ക് പാഞ്ഞെത്തിയ ക്രിസ്ത്യൻ പുലിസിച്ചിന്റെ നീക്കം പ്രതിരോധിക്കാൻ ശ്രമിച്ച ബോബാഡില്ലക്ക്‌ പിഴച്ചതോടെ സ്വന്തം പോസ്റ്റിലേക്ക് കയറി അമേരിക്ക മുന്നിലെത്തി. 31-ാം മിനുറ്റിൽ പുലിസിച്ച് തന്നെ നടത്തിയ നീക്കത്തിലൂടെ രണ്ടാമത്തെ ഗോളും വന്നു. താരം നൽകിയ പന്ത് പ്രയാസങ്ങൾ ഒന്നും കൂടാതെ ബലോഗൺ ലക്ഷ്യം കാണുകയായിരുന്നു. ഒന്നാം പകുതി അവസാനിക്കുന്നതിന് നിമിഷങ്ങൾക്കു മുമ്പ് ബലോഗൺ അടുത്ത ഗോളും നേടിയതോടെ യു.എസ്.എ മൂന്ന് ഗോളുകൾക്ക്‌ മുന്നിലെത്തി. 73-ാം മിനുറ്റിലാണ് എതിരാളികളുടെ ആശ്വാസ ഗോൾ വന്നത്. ജൂലിയോ എൻസിസോ നൽകിയ പന്ത് മൗറീഷ്യോ വലയിൽ എത്തിച്ചു. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ പകരക്കാരനായി ഇറങ്ങിയ റെയ്നയും ലക്ഷ്യം കണ്ടതോടെ മത്സരം പൂർത്തിയായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fifa world cup 2026 match results
    Latest News
    ഫിഫ ലോകകപ്പ് മത്സരങ്ങള്‍ തത്സമയം വീക്ഷിക്കാന്‍ എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് അവസരം
    13/06/2026
    ഈജിപ്തില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു
    13/06/2026
    ഈജിപ്തില്‍ കാറില്‍ ട്രെയിന്‍ ഇടിച്ച് എട്ടു പേര്‍ വെന്തുമരിച്ചു
    13/06/2026
    ഇറാനിലേക്ക് പണം മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് യു.എ.ഇ
    13/06/2026
    ഫിഫ ലോകകപ്പ്; കാനഡക്ക് സമനില കുരുക്ക്, യു.എസ്.എക്ക്‌ വൻ വിജയം
    13/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version