Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, June 11
    Breaking:
    • യൂത്ത് ലീഗ് സ്ഥാപക പ്രസിഡന്റും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ.കെ. മുഹമ്മദ് അന്തരിച്ചു
    • കുവൈറ്റിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം: വ്യോമപ്രതിരോധ സംവിധാനം തകർത്തു; വ്യോമപാത അടച്ചു
    • ദുബായ് എമിറേറ്റ്‌സ് റോഡ് അപകടം: ഇരകളുടെ കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
    • ഇറാനെ ആക്രമിച്ച് യു.എസ് യുദ്ധക്കപ്പല്‍
    • ആക്രമണങ്ങള്‍ നിര്‍ത്താന്‍ ഇറാന്‍ ആവശ്യപ്പെട്ടതായി ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ലോകകപ്പ് സന്നാഹം; ഇംഗ്ലണ്ടിനും പോർച്ചുഗലിനും തകർപ്പൻ ജയം

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്11/06/2026 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പ് ആവേശത്തിലേക്ക് ലോകം ഉണരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ഇംഗ്ലണ്ട്, പോർച്ചുഗൽ ടീമുകൾ അവസാന സൗഹൃദ മത്സരങ്ങളിൽ വിജയത്തോടെ കളം നിറഞ്ഞു.

    ആവേശകരമായ മത്സരത്തിൽ കോസ്റ്റാറിക്കയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ട് തകർത്തത്. മോശം കാലാവസ്ഥയെത്തുടർന്ന് കളി തുടങ്ങാൻ ഒരു മണിക്കൂർ വൈകിയെങ്കിലും കളം നിറഞ്ഞ കളിയുമായി ഇംഗ്ലണ്ട് ആരാധകരെ വിസ്മയിപ്പിച്ചു. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ മിഡ്‌ഫീൽഡർ ഡെക്ലാൻ റൈസിലൂടെ ഇംഗ്ലണ്ട് ആദ്യ ലീഡ് നേടിയിരുന്നു. തുടർന്ന് അറുപത്തിയെട്ടാം മിനിറ്റിൽ ആന്റണി ഗോർഡൻ പെനാൽറ്റിയിലൂടെ ടീമിന്റെ രണ്ടാം ഗോൾ കണ്ടെത്തി. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ പകരക്കാരനായി ഇറങ്ങിയ ഒല്ലി വാട്കിൻസ് ഇംഗ്ലണ്ടിന്റെ വിജയപ്പട്ടിക തികച്ചു. ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ക്രോയേഷ്യയെ നേരിടുന്നതിന് മുൻപ് കോച്ച് തോമസ് ടുഷേലിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ് ഈ പ്രകടനം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മറ്റൊരു മത്സരത്തിൽ പോർച്ചുഗൽ കടുത്ത പോരാട്ടത്തിന് ഒടുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നൈജീരിയയെ കീഴടക്കി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മികച്ച ചില അവസരങ്ങൾ ഗോളാക്കി മാറ്റാൻ സാധിക്കാതെ പോയ മത്സരത്തിൽ യുവനിരയാണ് പോർച്ചുഗലിന്റെ രക്ഷയ്‌ക്കെത്തിയത്. ഇരുപത്തിമൂന്നാം മിനിറ്റിൽ ഡീഗോ ഡാലോട്ടിന്റെ പാസിൽ നിന്നും പെഡ്രോ നെറ്റോ പോർച്ചുഗലിനെ മുന്നിലെത്തിച്ചെങ്കിലും മുപ്പത്തിയേഴാം മിനിറ്റിൽ മികച്ചൊരു സോളോ മുന്നേറ്റത്തിലൂടെ അകോർ ആഡംസ് നൈജീരിയയ്ക്ക് സമനില സമ്മാനിച്ചു. ഒടുവിൽ എഴുപത്തിയഞ്ചാം മിനിറ്റിൽ പകരക്കാരനായി വന്ന ഫ്രാൻസിസ്കോ കോൺസെയ്സാവോ ബോക്സിന് വെളിയിൽ നിന്നും ഉതിർത്ത മനോഹരമായ ഷോട്ടിലൂടെ പോർച്ചുഗൽ വിജയമുറപ്പിച്ചു.

    നാൽപ്പത്തിയൊന്നാം വയസ്സിലും പോർച്ചുഗലിനെ നയിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആറാമത്തെ ലോകകപ്പ് എന്ന ചരിത്ര നേട്ടത്തിലേക്കാണ് ഈ ടൂർണമെന്റിലൂടെ ചുവടുവെക്കുന്നത്. ഗ്രൂപ്പ് കെ-യിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്ക് എതിരെയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    england football team fifa world cup 2026 Friendly match portugal football team
    Latest News
    യൂത്ത് ലീഗ് സ്ഥാപക പ്രസിഡന്റും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ.കെ. മുഹമ്മദ് അന്തരിച്ചു
    11/06/2026
    കുവൈറ്റിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം: വ്യോമപ്രതിരോധ സംവിധാനം തകർത്തു; വ്യോമപാത അടച്ചു
    11/06/2026
    ദുബായ് എമിറേറ്റ്‌സ് റോഡ് അപകടം: ഇരകളുടെ കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
    11/06/2026
    ഇറാനെ ആക്രമിച്ച് യു.എസ് യുദ്ധക്കപ്പല്‍
    11/06/2026
    ആക്രമണങ്ങള്‍ നിര്‍ത്താന്‍ ഇറാന്‍ ആവശ്യപ്പെട്ടതായി ട്രംപ്
    11/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version