റിയാദ്: മലപ്പുറം പാണ്ടിക്കാട് പന്തല്ലൂര്‍ സ്വദേശി ഷിന്റോ ചാക്കോ (40)വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിജയ് മസാല കമ്പനി ജീവനക്കാരനായിരുന്നു. ഇന്നലെ വൈകീട്ട് ഷിന്റോയോ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. താമസ സ്ഥലത്ത് ഏറെ വൈകിയും എത്താത്തിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കളും കമ്പനി പ്രതിനിധികളും തിരച്ചില്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ബത്ഹയില്‍ നിര്‍ത്തിയിട്ട കമ്പനിയുടെ വാഹനത്തില്‍ കാണുകയും റെഡ് ക്രസന്റ് എത്തി നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശുമൈസി ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ചാക്കോ മേരിക്കുട്ടി ദമ്പതികളുടെ മകനാണ്.
ഭാര്യ:നീനു വര്‍ഗീസ്. മരിയ ഷിന്റോ ഏക മകളാണ്.
സൗദി കെഎംസിസി സെക്രട്ടറിയേറ്റ് അംഗം കെകെ കോയാമു ഹാജിയെ കമ്പനി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി മുന്നോട്ടുപോവുകയാണ്. വെല്‍ഫെയര്‍ വിങ് വൈസ് ചെയര്‍മാന്‍ ഷറഫു പുളിക്കല്‍, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ഭാരവാഹികളായ നസീര്‍ കണ്ണീരി, ഹാഷിം തോട്ടത്തില്‍, ജാഫര്‍ വീമ്പൂര്‍, അബ്ദുറഹ്മാന്‍ ചേലേമ്പ്ര കമ്പനി പ്രതിനിധികളായ അക്ഷയ്, സന്തോഷ് എന്നിവര്‍ രംഗത്തുണ്ട്.



