വർക്കല: കടലില്‍ കുളിക്കാൻ ഇറങ്ങിയ ചെറുന്നിയൂർ സ്വദേശി അശ്വിന് (18) അടിയൊഴുക്കില്‍ പെട്ട് മുങ്ങി മരിച്ചു.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഏണിക്കൽ ബീച്ചിൽ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇന്ന് രാവിലെ 8.30 ഓടെ ബീച്ചിൽ നിന്ന് 250 മീറ്റർ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു.
കോസ്റ്റ്ഗാർഡും പൊലീസും മറൈൻ എൻഫോഴ്സ്മെന്റും വ്യാപക തെരച്ചിൽ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായിരുന്നില്ല. വർക്കല ബി.പി.എം മോഡൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അശ്വിൻ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group