ദുബായ്: ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അതിന്റെ അധികാര പരിധിയിലുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തിലെ അംഗങ്ങളുടെ പരാതികൾ പരിഹരിക്കുന്ന”ഓപ്പൺ ഹൗസ് “ഫോറം പുനരാരംഭിക്കുന്നു.
മെയ് 4 ശനിയാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെ ദുബായിലും വടക്കൻ എമിറേറ്റുകളിലും താമസിക്കുന്ന ഇന്ത്യൻ പൗരൻമാരുടെ പരാതികൾ ഇന്ത്യൻ കോൺസൽ ജനറലും കോൺസുലേറ്റ് ഉദ്യോഗസ്ഥരും പരിഹരിക്കുമെന്ന് മിഷൻ അറിയിച്ചു.
ഇതിന് പ്രത്യേകിച്ച് റജിസ്ട്രേഷൻ ആവശ്യമില്ല. കോൺസുലേറ്റിന്റെ ഓഡിറ്റോറിയത്തിൽ നേരിട്ട് വാക്ക്-ഇൻ വഴി ആക്സസ് ചെയ്യാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group