ഗാസ: വെടിനിർത്തൽ സംബന്ധിച്ചുള്ള പുതിയ നിർദ്ദേശം പരിശോധിച്ചുവരികയാണെന്ന് ഹമാസ്. “പോസിറ്റീവ് സ്പിരിറ്റ്” ഉള്ള ഒരു കരാറിനായുള്ള ഇസ്രായേലിൻ്റെ ഏറ്റവും പുതിയ നിർദ്ദേശം സംഘം പഠിക്കുകയാണെന്നും കയ്‌റോയിൽ നടക്കുന്ന പുതിയ ചർച്ചകളിൽ പങ്കെടുക്കുമെന്നും ഹമാസിൻ്റെ രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മായിൽ ഹനിയ പറഞ്ഞു.
നിശ്ചിത കാലം സൂചിപ്പിക്കാത്ത വെടിനിർത്തൽ ധാരണ അമേരിക്കയാണ് മുന്നോട്ടുവെച്ചത്. ഹമാസ് ബന്ദികളാക്കിയവരെയും ഇസ്രായിൽ തടവിലാക്കിയവരെയും വിട്ടയക്കുക, സാധാരണക്കാരെ വടക്കൻ ഗാസയിലേക്ക് മടങ്ങാൻ അനുവദിക്കുക തുടങ്ങിയവയാണ് മറ്റു നിർദ്ദേശങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group