Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 16
    Breaking:
    • മന്ത്രിസഭാ രൂപീകരണം: തന്റെ കൂടെയുള്ള എം.എൽ.എമാർക്കായി സമ്മർദ്ദം ശക്തമാക്കി രമേശ് ചെന്നിത്തല
    • യെമനിൽ പ്രവാസികൾ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് മരണം; മുപ്പതോളം പേർക്ക് പരിക്ക്
    • ഇസ്രായിൽ – ലെബനൻ വെടിനിർത്തൽ 45 ദിവസത്തേക്ക് കൂടി നീട്ടിയതായി അമേരിക്ക
    • മന്ത്രിസഭാ രൂപീകരണം; ഘടകകക്ഷികളുമായി കോൺഗ്രസ് ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും
    • ഇറാനിൽ യു.എ.ഇ ആക്രമണം നടത്തിയതായി യു.എസ് പത്രം; നടപടികൾ പ്രതിരോധത്തിനെന്ന് യു.എ.ഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മന്ത്രിസഭാ രൂപീകരണം; ഘടകകക്ഷികളുമായി കോൺഗ്രസ് ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/05/2026 Kerala Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- സംസ്ഥാനത്ത് പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി നിർണായകമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. രാവിലത്തെ യോഗത്തിൽ വിവിധ കക്ഷികൾക്കുള്ള മന്ത്രിസ്ഥാനങ്ങളുടെ എണ്ണം, കൈകാര്യം ചെയ്യേണ്ട വകുപ്പുകൾ എന്നിവ സംബന്ധിച്ച് അന്തിമ ധാരണയിലെത്തും. കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് പോയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ചർച്ചകളിൽ പങ്കെടുക്കുന്നതിനായി രാവിലെ തലസ്ഥാനത്ത് തിരിച്ചെത്തും. യു.ഡി.എഫ് മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാനാണ് നിലവിൽ സാധ്യത കൽപ്പിക്കുന്നത്. അതല്ലെങ്കിൽ നാല് മന്ത്രിസ്ഥാനവും ഒരു കാബിനറ്റ് പദവിയും നൽകുന്ന കാര്യവും കോൺഗ്രസിന്റെ സജീവ പരിഗണനയിലുണ്ട്.

    മുസ്ലിം ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്ന് ഉണ്ടാകും. ഇന്ന് ചേരുന്ന ലീഗ് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം ആരൊക്കെ മന്ത്രിമാരാകുമെന്ന കാര്യത്തിൽ വ്യക്തത വരും. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പുറമെ കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ എന്നിവർ മന്ത്രിമാരായേക്കുമെന്നാണ് സൂചന. ഇവർക്ക് നൽകേണ്ട വകുപ്പുകളെക്കുറിച്ച് കോൺഗ്രസുമായുള്ള ചർച്ചയ്ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ. അതേസമയം, മുന്നണിയിലെ മറ്റൊരു കക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യം ഇന്നത്തെ ഉഭയകക്ഷി യോഗത്തിൽ വീണ്ടും ഉന്നയിക്കും. എന്നാൽ, ഈ ആവശ്യത്തിന്റെ പേരിൽ മുന്നണിയെ പ്രതിസന്ധിയിലാക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം. കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ഒപ്പം ചീഫ് വിപ്പ് പദവിയും നൽകി ഒത്തുതീർപ്പിലെത്താനാണ് സാധ്യത.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വരുന്ന തിങ്കളാഴ്ച തന്നെ മുഖ്യമന്ത്രിയോടൊപ്പം പുതിയ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് യു.ഡി.എഫ് കൺവീനർ അറിയിച്ചിട്ടുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തിലായിരിക്കും മുന്നണിയിലെ തുടർ ചർച്ചകൾ നടക്കുക. പുതിയ മന്ത്രിസഭ നിലവിൽ വന്നതിന് ശേഷം ഈ മാസം 23-നായിരിക്കും സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cabinet Congress
    Latest News
    മന്ത്രിസഭാ രൂപീകരണം: തന്റെ കൂടെയുള്ള എം.എൽ.എമാർക്കായി സമ്മർദ്ദം ശക്തമാക്കി രമേശ് ചെന്നിത്തല
    16/05/2026
    യെമനിൽ പ്രവാസികൾ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് മരണം; മുപ്പതോളം പേർക്ക് പരിക്ക്
    16/05/2026
    ഇസ്രായിൽ – ലെബനൻ വെടിനിർത്തൽ 45 ദിവസത്തേക്ക് കൂടി നീട്ടിയതായി അമേരിക്ക
    16/05/2026
    മന്ത്രിസഭാ രൂപീകരണം; ഘടകകക്ഷികളുമായി കോൺഗ്രസ് ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും
    16/05/2026
    ഇറാനിൽ യു.എ.ഇ ആക്രമണം നടത്തിയതായി യു.എസ് പത്രം; നടപടികൾ പ്രതിരോധത്തിനെന്ന് യു.എ.ഇ
    16/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version