തിരുവനന്തപുരം – സംസ്ഥാനത്ത് തത്ക്കാലം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെ എസ് ഇ ബി നിലപാട്. ലോഡ് ഷെഡിങ് അല്ലാതെ മറ്റ് വഴികള്‍ തേടണമെന്ന് സര്‍ക്കാര്‍ കെ എസ് ഇ ബിയെ അറിയിച്ചു. കനത്ത ചൂടില്‍ വൈദ്യൂതി ഉപയോഗം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കുത്തനെ ഉയര്‍ന്നിരുന്നു. മഴക്കാലം തുടങ്ങുന്നത് വരെ ഇത് തുടരുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ കണക്ക് കൂട്ടല്‍. ഇത് വൈദ്യുതി വിതരണത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group