റിയാദ്– റിയാദ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അവാര്‍ഡ് നൈറ്റ് സംഘടിപ്പിച്ചു. മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ബോയ്‌സ് സെക്ഷനില്‍ നടന്ന ചടങ്ങില്‍ ഇക്കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച വിദ്യാര്‍ഥികളെ ആദരിച്ചു. അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ദമാം ജനറല്‍ മാനേജര്‍ എം അബ്ദുല്‍ ഖാദര്‍ മുഖ്യാതിഥിയായി. കലുഷിതമായ കാലത്ത് കല മനുഷ്യ മനസ്സിന്റെ ഉള്ളില്‍ കുളിര് കോരിയിടുന്ന ഉത്തമ ഔഷധമാണെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.
പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ അബ്ദുല്‍ അസീസ് അധ്യക്ഷനായി. പരിപാടിയില്‍ വാല്‍പ്പാറയില്‍ മരിച്ചവര്‍ക്ക് വേണ്ടി മൗന പ്രാര്‍ഥനയും നടന്നു. മാസ്റ്റര്‍ മുഹമ്മദ് മുഅവ്വദ് പ്രാരംഭ പ്രാര്‍ഥനയും ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ സലീം സ്വാഗതം ആശംസിക്കുകയും ചെയ്തു. അഡ്മിന്‍ മാനേജര്‍ അബ്ദുല്‍ അസീസ്, സയ്യിദ് മുഹമ്മദ് തങ്ങള്‍, സി.ഒ. ഇ മുഹമ്മദ് നൗഫല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മിസ്ട്രസ് സെമീന റഈസ് നന്ദി പറഞ്ഞു. ഐക്കണ്‍ ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ്, ക്ലാസ്‌ടോപ്പര്‍, സ്റ്റാര്‍ടോപ്പര്‍ തുടങ്ങിയ മത്സരങ്ങളില്‍ സമ്മാനര്‍ഹരായ വിദ്യാര്‍ഥികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് എക്‌സാമില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ അബ്ദുല്‍ അസീസ് വിതരണം ചെയ്തു.



