അബുദാബി: യുഎഇയിൽ 2024 മെയ് മാസത്തിലെ പെട്രോൾ, ഡീസൽ വിലകൾ ഇന്ന് ഏപ്രിൽ 30 ന് പ്രഖ്യാപിച്ചു. ഇതനുസരിച്ച് മെയ് മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.34 ദിർഹമായിരിക്കും. ഏപ്രിൽ മാസത്തിൽ ഇതിന് 3.15 ദിർഹമായിരുന്നു. മെയ് മാസത്തിൽ 19 ഫിൽസിന്റെ വർദ്ധനവുണ്ടാകും.
സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് മെയ് മാസത്തിൽ 3.22 ദിർഹമായിരിക്കും. ഏപ്രിൽ മാസത്തിൽ ഇതിന് 3.03 ദിർഹമായിരുന്നു. മെയ് മാസത്തിൽ 19 ഫിൽസിന്റെ വർദ്ധനവുണ്ടാകും. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് മെയ് മാസത്തിൽ 3.15 ദിർഹമായിരിക്കും. ഏപ്രിൽ മാസത്തിൽ ഇതിന് 2.96 ദിർഹമായിരുന്നു. മെയ് മാസത്തിൽ 11 ഫിൽസിന്റെ വർദ്ധനവുണ്ടാകും.
മെയ് മാസത്തിൽ ഡീസൽ ലിറ്ററിന് 3.07 ദിർഹമായിരിക്കും. ഏപ്രിൽ മാസത്തിൽ ഡീസൽ ലിറ്ററിന് 3.09 ദിർഹമായിരുന്നു. മെയ് മാസത്തിൽ 2 ഫിൽസിന്റെ കുറവുണ്ടാകും.