Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 11
    Breaking:
    • ഐപിഎൽ; സഞ്ജു സെഞ്ച്വറിയിൽ ചെന്നൈക്ക് ആദ്യ ജയം
    • ആശാ ഭോസ്‌ലെ ആശുപത്രിയിൽ; അണുബാധയും ക്ഷീണവും
    • വികസന പ്രവർത്തനങ്ങളിൽ വിഭഗീയത അരുത്; വിസ്‌ഡം ജില്ലാ സംഗമം
    • ഖാംനഇയുടെ മുഖത്തിന് ഗുരുതര പരിക്കേറ്റതായും കാലുകളില്‍ ഒന്ന് മുറിച്ചുമാറ്റപ്പെട്ടതായും റിപ്പോര്‍ട്ട്
    • സൗദിയില്‍ ഒരാഴ്ചക്കിടെ 15,000 ലേറെ നിയമ ലംഘകര്‍ പിടിയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Cricket

    ഐപിഎൽ; സഞ്ജു സെഞ്ച്വറിയിൽ ചെന്നൈക്ക് ആദ്യ ജയം

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്11/04/2026 Cricket Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെന്നൈ– ഐപിഎൽ പത്തൊമ്പതാം സീസണിലെ ആദ്യ സെഞ്ച്വറി നേടി വിമർശകരുടെ വായ അടപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. താരത്തിന്റെ മികവിൽ ഡൽഹി ക്യാപ്റ്റൽസിനെ 24 റൺസിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് സീസണിലെ ആദ്യ ജയം നേടി. ആദ്യ ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് സഞ്ജുവിന്റെ സെഞ്ച്വറി കരുത്തിൽ നിശ്ചിത ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എടുത്തപ്പോൾ ഡൽഹി 189 റൺസിന് എല്ലാവരും പുറത്തായി.

    ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക്‌ വേണ്ടി സഞ്ജു ആക്രമിച്ചു കളിച്ചപ്പോൾ മറുവശത്ത് ക്യാപ്റ്റൻ ഗെയ്കവാദ് റൺസ് കണ്ടെത്താൻ വിഷമിച്ചു. ഇരുവരും ചേർന്ന് 62 റൺസിന്റെ കൂട്ട്കെട്ട് ഉണ്ടാക്കിയാണ് പിരിഞ്ഞെങ്കിലും 18 പന്തിൽ 15 റൺസ് മാത്രമാണ് താരത്തിന് നേടാൻ ആയത്. തുടർന്ന് ക്രീസിൽ എത്തിയ യുവതാരം ആയുഷ് മാത്രയെ കൂട്ടുപിടിച്ച് സഞ്ജു സ്കോർ പടുത്തുയർത്തി. ഇവരുടെയും പല വിക്കറ്റ് അവസരങ്ങളും ഫിൽഡിങ് പിഴവുകൾ ഡൽഹി താരങ്ങൾ നഷ്ടപ്പെടുത്തി. ഇതിനിടെ 24 പന്തിൽ സഞ്ജു ചെന്നൈക്ക് വേണ്ടി ആദ്യ അർദ്ധ സെഞ്ച്വറി തികച്ചു. പിന്നാലെ ആയുഷ് അർദ്ധ സെഞ്ച്വറി നേടിയെങ്കിലും താരത്തെ ചെന്നൈ പിൻവലിച്ചു. തുടർന്ന് ക്രീസിൽ എത്തിയ ശിവം ദുബെയെ കൂട്ട്പിടിച്ചാണ് സഞ്ജു ഈ ഐപിഎൽ ആദ്യ സെഞ്ചുറി സ്വന്തമാക്കിയത്. താരം ഐപിഎല്ലിൽ നേടുന്ന നാലാമത്തെ സെഞ്ചുറി കൂടിയാണിത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പിന്നാലെ ചെന്നൈയുടെ 200 കടന്നു. തുടർന്ന് ഇന്നിങ്സ് അവസാനിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 212 എത്തിയിരുന്നു. 56 പന്തിൽ 15 ഫോറും നാല് സിക്സും അടക്കം 115 റൺസാണ് മലയാളി താരം അടിച്ചെടുത്തത്. ഐപിഎല്ലിലെ താരത്തിന്റെ രണ്ടാമത്തെ ഉയർന്ന സ്കോറും വേഗതയേറിയ സെഞ്ചുറിയും ഇതുതന്നെയാണ്.
    10 പന്തിൽ 20 റൺസ് ദുബെ പുറത്താക്കാതെ നിന്നു. ഡൽഹി നിരയിൽ വിക്കറ്റ് നേടാൻ ആയത് അക്സർ പട്ടേലിന് മാത്രമാണ്.

    213 വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി ആദ്യ അഞ്ച് ഓവറിൽ 60 കടന്നു. പിന്നാലെ കെ എൽ രാഹുൽ 18 റൺസുമായി മടങ്ങിയതോടെ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടു. പതും നിസ്സാങ്ക (41), അക്സർ പട്ടേൽ (ഒന്ന് ), സമീർ റിസ്‌വി (ആറ്) എന്നിവരെയാണ് നഷ്ടമായത്. തുടർന്ന് ഡേവിഡ് മില്ലർ – സ്റ്റബ്ബ്സ് സഖ്യം ഡൽഹിക്ക് പ്രതീക്ഷ നൽകി. സ്കോർ 121ൽ നിൽക്കെ 17 റൺസ് എടുത്ത മില്ലറിനെ ഒവർടൺ ബൗൾഡ് ആക്കി. ഇമ്പാക്ട് പ്ലേയറായി എത്തിയ ആഷ്തോഷിനെ (19 റൺസ് ) നൂർ അഹമ്മദ് മടക്കിയതോടെ സ്കോർ ആറിന് 149. പിന്നാലെ ക്രീസിൽ എത്തിയ അരങ്ങേറ്റക്കാരൻ ആഖിബ് നബി തൊട്ടടുത്ത ഓവറിൽ മടങ്ങിയതോടെ ചെന്നൈ വിജയം ഏകദേശം ഉറപ്പിച്ചു. പത്തൊമ്പതാം ഓവറിൽ ചെന്നൈക്ക് ഭീക്ഷണിയായി നിന്ന സ്റ്റബ്ബ്സിനെയും (60) ഡൽഹിക്ക് നഷ്ടപ്പെട്ടു. അവസാന ഓവറിൽ നാല് റൺസുമായി കൂൽദീപിനെയും, എൻഗിടിയെയും തമായതോടെ ഡൽഹിയുടെ പോരാട്ടം 189ൽ അവസാനിച്ചു.

    ചെന്നൈക്ക് വേണ്ടി ഒവർടൺ നാല് വിക്കറ്റ് നേടിയപ്പോൾ അനുഷ്‌ കമ്പോജ് മൂന്ന് വിക്കറ്റും ഖലീൽ അഹ്മദ്, നൂർ അഹ്മദ്, ഗർജൻപീത് സിംഗ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Chennai Super Kings csk vd dc delhi capitals IPL Sanju Samson
    Latest News
    ഐപിഎൽ; സഞ്ജു സെഞ്ച്വറിയിൽ ചെന്നൈക്ക് ആദ്യ ജയം
    11/04/2026
    ആശാ ഭോസ്‌ലെ ആശുപത്രിയിൽ; അണുബാധയും ക്ഷീണവും
    11/04/2026
    വികസന പ്രവർത്തനങ്ങളിൽ വിഭഗീയത അരുത്; വിസ്‌ഡം ജില്ലാ സംഗമം
    11/04/2026
    ഖാംനഇയുടെ മുഖത്തിന് ഗുരുതര പരിക്കേറ്റതായും കാലുകളില്‍ ഒന്ന് മുറിച്ചുമാറ്റപ്പെട്ടതായും റിപ്പോര്‍ട്ട്
    11/04/2026
    സൗദിയില്‍ ഒരാഴ്ചക്കിടെ 15,000 ലേറെ നിയമ ലംഘകര്‍ പിടിയില്‍
    11/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version