Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 11
    Breaking:
    • സംയുക്ത പ്രതിരോധ കരാര്‍ പ്രകാരം പാകിസ്ഥാന്‍ സേന സൗദിയിലെത്തി
    • സായുധ കൊള്ളയും കൊലപാതകവും; രണ്ടു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    • പത്തു വയസ്സുകാരിയായ ഇന്ത്യൻ വിദ്യാർത്ഥിനിയെ തേടി ഷെയ്ഖ് ഹംദാന്റെ മറുപടി​
    • ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ ഹജ് വളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു
    • ഇറാനെ ആക്രമിക്കാൻ മുൻ പ്രസിഡന്റുമാർ വിസമ്മതിച്ചപ്പോൾ ട്രംപ് സമ്മതിച്ചുവെന്ന് ജോൺ കെറി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഡോ. ടെസ്സി റോണിയുടെ കവിതാ സമാഹാരം “വരളുന്ന ഹൃദയഭൂമിക” പ്രകാശനം ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/04/2026 Saudi Arabia Events Gulf literature 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമ്മാം– പ്രശസ്ത എഴുത്തുകാരി ഡോ. ടെസ്സി റോണിയുടെ ആറാമത്തെ പുസ്തകമായ “വരളുന്ന ഹൃദയഭൂമിക” എന്ന കവിതാസമാഹാരം ദമ്മാം സാംസ്‌കാരിക വേദി റോസ് ഗാർഡൻ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ വെച്ച് പ്രകാശനം ചെയ്തു. എഴുത്തുകാരനും കഥാകൃത്തുമായ ജോസഫ് തെരുവൻ പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹ്‌മദിന്റെ മകൻ ഡോ. മനീഷ് അഹ്‌മദിന് കൈമാറിയാണ് പ്രകാശനം നിർവ്വഹിച്ചത്. രചനയുടെ ഭാഷയും, രീതിയും, ശൈലിയും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രവാസലോകവും അത് സമ്മാനിക്കുന്ന ചൂടുള്ള അനുഭവങ്ങളുമായി സാഹിത്യ ലോകത്തെത്തിയ എഴുത്തുകാർ മുൻ നിരയിൽ നിലയുറപ്പിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. പുറം ലോക ജീവിതങ്ങളെ മലയാളത്തിന് പരിചയപെടുത്തിയ, ഭാഷകളുടെയും സംസ്കാരത്തിന്റെയും അതിർവരമ്പുകൾ ഇല്ലാതാക്കിയ, സ്നേഹദൂതരാണ് മറുനാട്ടിൽ നിന്നെഴുതുന്നവരെന്നും, കഥയും, കവിതയും, ചിത്രമെഴുത്തും ഒരുപോലെ വഴങ്ങുന്ന ഡോ.ടെസ്സി ആനുകാലിക ലോകക്രമത്തെ തന്റെ കഥകളിലേക്കും കവിതകളിലേക്കും ചിത്രങ്ങളിലേക്കും കൃത്യതയോടെ സന്നിവേശിപ്പിക്കാൻ മാത്രം കരവിരുതുള്ള ഒരെഴുത്തുകാരിയാണെന്നും പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കവേ പ്രശസ്ത കഥാകൃത്ത് ജോസഫ് തെരുവൻ അഭിപ്രായപെട്ടു.

    ഗാഢമായ ചിന്തകളെ ലഘുകരിക്കുന്ന രീതിയാണ് കവിതയുടേത്. ഇതിന്റെ അന്തസത്ത മനസിലാക്കാൻ അത് വായിച്ചുകൊണ്ടേയിരിക്കണമെന്നും, ഓരോ വായനയും ഓരോ തലത്തിലേക്ക് നമ്മേ കൈപിടിച്ചു നടത്തുമെന്നും പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച ഡോ. മനീഷ് അഹ്‌മദ് പറഞ്ഞു. വരളുന്ന ഹൃദയഭൂമികയിലെ കവിതകൾ പ്രതിനിധീകരിക്കുന്ന വിഷയവൈവിധ്യവും വരികളിലെ ലാളിത്യവും ഹൃദ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗൾഫ് വോയ്സ്‌ ചീഫ് എഡിറ്റർ മാലിക് മഖ്ബൂൽ ആലുങ്ങൽ അധ്യക്ഷനായിരുന്ന സംഗമം ആർ.പി ഗ്രൂപ്പ്‌ ജനറൽ മാനേജർ ചന്തൻ ഷേണായിയാണ് ഉദ്ഘാടനം നിർവഹിച്ചത്. മാധ്യമം ദമ്മാം ബ്യൂറോ ചീഫ് സാജിദ് ആറാട്ടുപുഴയാണ് രാഷ്ട്രിയം, ആനുകാലികം, പരിസ്ഥിതി തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾകൊള്ളുന്ന ഈ കവിതാ സമാഹാരത്തെ സദസ്സിന് പരിചയപെടുത്തി. സാംസ്‌കാരിക, സാമൂഹ്യ, മാധ്യമ, രാഷ്ട്രിയ രംഗത്തെ പ്രമുഖരായ പി.എ.എം ഹാരിസ്, ടി.പി മുഹമ്മദ്, ഡോ. അജി വർഗീസ്, ആലികുട്ടി ഒളവട്ടൂർ, ശിഹാബ് കൊയിലാണ്ടി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. എയ്ഞ്ചൽ ക്രിസ്റ്റി അവതാരകയായിരുന്നു. ഡോ. സിന്ധു ബിനു സ്വാഗതവും റോണി ജോൺ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    book Released Dr. Tessie Ronnie
    Latest News
    സംയുക്ത പ്രതിരോധ കരാര്‍ പ്രകാരം പാകിസ്ഥാന്‍ സേന സൗദിയിലെത്തി
    11/04/2026
    സായുധ കൊള്ളയും കൊലപാതകവും; രണ്ടു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    11/04/2026
    പത്തു വയസ്സുകാരിയായ ഇന്ത്യൻ വിദ്യാർത്ഥിനിയെ തേടി ഷെയ്ഖ് ഹംദാന്റെ മറുപടി​
    11/04/2026
    ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ ഹജ് വളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു
    11/04/2026
    ഇറാനെ ആക്രമിക്കാൻ മുൻ പ്രസിഡന്റുമാർ വിസമ്മതിച്ചപ്പോൾ ട്രംപ് സമ്മതിച്ചുവെന്ന് ജോൺ കെറി
    11/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version