Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 10
    Breaking:
    • ഹുര്‍മുസിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായി 30 ലധികം രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിട്ടന്‍
    • എട്ടു വർഷത്തിന് ശേഷം നാട്ടിൽ പോകാനിരിക്കേ നിലമ്പൂർ സ്വദേശി റിയാദിൽ മരണപ്പെട്ടു
    • ഇറാനെ നശിപ്പിക്കുമെന്ന ട്രംപിന്റെ ഭാഷ ബ്രിട്ടീഷ് മൂല്യങ്ങള്‍ക്ക് വിരുദ്ധമെന്ന് സ്റ്റാര്‍മര്‍
    • ​ഊർജ്ജ മേഖലയിൽ സഹകരണം ഉറപ്പാക്കാൻ ഇന്ത്യയും ഖത്തറും; ഹർദീപ് സിംഗ് പുരി ദോഹയിൽ
    • ദുബൈ, അബുദാബി, അമ്മാന്‍ സര്‍വീസുകള്‍ സൗദിയ പുനരാരംഭിക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പ്രവാസി പ്രതിഷേധത്തിന്റെ കടലിരമ്പം; ഇടതുപക്ഷത്തിന് താക്കീതായി സൗദി കെ.എം.സി.സി പ്രവാസി റാലി

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം08/04/2026 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– പ്രവാസി സമൂഹത്തോട് സംസ്ഥാന സർക്കാർ കാട്ടുന്ന അവഗണനയ്ക്കും വഞ്ചനയ്ക്കുമെതിരെ പ്രതിഷേധത്തിന്റെ തീജ്വാലയായി സൗദി കെ.എം.സി.സിയുടെ പ്രവാസി റാലി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയെ അധികാരത്തിലേറ്റണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് കോഴിക്കോട് നഗരത്തിൽ നടന്ന റാലി പ്രവാസ ലോകത്തിന്റെ കരുത്തുറ്റ മുന്നറിയിപ്പായി മാറി. അവഗണനയ്‌ക്കെതിരെ പ്രവാസി രോഷം അറബിക്കടലിലെ തിരമാലകളെ സാക്ഷിനിർത്തി പ്രവാസികളുടെ വേദനയും സർക്കാരിന്റെ കെടുകാര്യസ്ഥതയും വിളിച്ചുപറഞ്ഞ റാലിയിൽ നൂറുക്കണക്കിന് പ്രവർത്തകർ അണിനിരന്നു. കോവിഡ് കാലത്ത് പ്രവാസികൾക്ക് നേരെ വാതിലുകൾ കൊട്ടിയടച്ച സർക്കാർ നടപടിയെ റാലി രൂക്ഷമായി വിമർശിച്ചു. “ഇല്ലാ ഇല്ലാ മാപ്പില്ലാ, പ്രവാസികളുടെ മാപ്പില്ല” എന്ന മുദ്രാവാക്യങ്ങളുമായി മുഷ്ടി ചുരുട്ടിയ പ്രവാസികൾ കേരളത്തിന്റെ തെരുവുകളിൽ വേറിട്ട കാഴ്ചയായി.

    മുഖ്യമന്ത്രി ഗൾഫ് നാടുകളിൽ നേരിട്ടെത്തി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതും, നോർക്കയുടെ പരാജയവും, ലോക കേരള സഭയുടെ പേരിൽ നടക്കുന്ന ധൂർത്തും റാലിയിൽ പ്രധാന ചർച്ചാവിഷയങ്ങളായി. പ്രവാസി പുനരധിവാസം, വിമാനയാത്രാ പ്രതിസന്ധി, ക്ഷേമനിധിയിലെ അനിശ്ചിതത്വം എന്നിവ പരിഹരിക്കാൻ സർക്കാർ തയ്യാറാകാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോഴിക്കോട് ലീഗ് ഹൗസിൽ നിന്ന് ആരംഭിച്ച റാലി ബീച്ച് റോഡ് വഴി കുറ്റിച്ചിറയിൽ സമാപിച്ചു. സമാപന സമ്മേളനം കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി മുഖ്യ രക്ഷാധികാരിയും വേൾഡ് കെഎംസിസി പ്രസിഡന്റുമായ കെ.പി. മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി.
    പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ, ഖാദർ ചെങ്കള, ലത്തീഫ് തച്ചംപൊയിൽ, ഉസ്മാനലി പാലത്തിങ്ങൽ, സൈദ് അലി അരീക്കര, അരിമ്പ്ര അബൂബക്കർ,കോഴിക്കോട് സൗത്ത് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എസ്.വി അർശുൽ അഹമ്മദ്, സൗത്ത് മണ്ഡലം യു ഡി എഫ് ജനറൽ കൺവീനർ എൻ.സി അബൂബക്കർ, വേൾഡ് കെഎംസിസി സെക്രട്ടറി ഷബീർ കാലടി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും വി.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.

    നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ മുജീബ് പൂക്കോട്ടൂർ, സിദ്ദീഖ് പാണ്ടികശാല, സി പി ശരീഫ്, ഹാരിസ് പെരുവള്ളൂർ , മൂസ മോങ്ങം, ഗഫൂർ വാവൂർ, മുസ്തഫ മലയിൽ, മുഷ്താഖ് പേങ്ങാട്, ഇഖ്ബാൽ ആനമങ്ങാട്, റഫീഖ് മഞ്ചേരി, റസാഖ് അണക്കായി , ബാവ താനൂർ ,സിദ്ദീഖ് കോഴിച്ചെന, ലുഖ്മാൻ ചേലേമ്പ്ര, ഇബ്രാഹിം കൊല്ലി, റാഫി പയ്യാനക്കൽ, നജീബ് ചീക്കിലോട് , സമദ് മദീന, സമദ് പെരുമുഖം,ഹുസ്സൈൻ പന്നൂർ , ഖാദർ എളേറ്റിൽ, സി കെ മുഹമ്മദ്, അസീസ് കറുത്തേടത്ത്, ഇ കെ ലത്തീഫ്, ഷമീർ ഫറോക്ക് തുടങ്ങി നിരവധി നേതാക്കൾ റാലിക്ക് നേതൃത്വം നൽകി. കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസി സമൂഹത്തെ ഇനിയും വഞ്ചിക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെയാണ് റാലി അവസാനിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Election Kerala KMCC kozhikde Protest
    Latest News
    ഹുര്‍മുസിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായി 30 ലധികം രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിട്ടന്‍
    10/04/2026
    എട്ടു വർഷത്തിന് ശേഷം നാട്ടിൽ പോകാനിരിക്കേ നിലമ്പൂർ സ്വദേശി റിയാദിൽ മരണപ്പെട്ടു
    10/04/2026
    ഇറാനെ നശിപ്പിക്കുമെന്ന ട്രംപിന്റെ ഭാഷ ബ്രിട്ടീഷ് മൂല്യങ്ങള്‍ക്ക് വിരുദ്ധമെന്ന് സ്റ്റാര്‍മര്‍
    10/04/2026
    ​ഊർജ്ജ മേഖലയിൽ സഹകരണം ഉറപ്പാക്കാൻ ഇന്ത്യയും ഖത്തറും; ഹർദീപ് സിംഗ് പുരി ദോഹയിൽ
    10/04/2026
    ദുബൈ, അബുദാബി, അമ്മാന്‍ സര്‍വീസുകള്‍ സൗദിയ പുനരാരംഭിക്കുന്നു
    10/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version