കോഴിക്കോട്– ശിശു വിദ്യാഭ്യാസ രംഗത്ത് നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവാചകൻ പഠിപ്പിച്ച മാതൃക എക്കാലത്തും അനുകരണീയമാണെന്ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പ്രീ പ്രൈമറി മദ്റസാ അദ്ധ്യാപകർക്കായി മുക്കം ഗ്രീൻ വാലി ക്യാമ്പസിൽ സംഘടിപ്പിച്ച “ബഹ്ജത്തുൽ അത്ഫാൽ’ സംസ്ഥാന അദ്ധ്യാപക പരിശീലന ക്യാമ്പ് ഉദ്ഘാടന സംഗമം അഭിപ്രായപെട്ടു. ശിശുവിദ്യാഭ്യാസം കൂടുതൽ ജാഗ്രത ആവശ്യമുള്ളതും സങ്കീർണവുമായതിനാൽ കാലോചിതമായ പദ്ധതികൾ ആവിഷ്കരിച്ച് പരിഷ്കരിക്കണം.
സ്‌നേഹവും ദയാനുകമ്പയും കുട്ടികളിൽ വളർത്തിയെടുക്കാൻ കരിക്കുലത്തിൽ ധാർമികതയ്ക്ക് പ്രാധാന്യം നൽകണം. സ്നേഹത്തിലും കരുണയിലും അധിഷ്ഠിതമായ സമീപനത്തിലൂടെ മാത്രമേ കുട്ടികളിൽ സദ്ഗുണങ്ങൾ വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂ. ക്യാമ്പ് അഭിപ്രായപെട്ടു. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ നാസിർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. ബഹ്ജത്തുൽ അത്ഫാൽ ഡയറക്ടർ ഡോ. ഷിയാസ് സ്വലാഹി അധ്യക്ഷത വഹിച്ചു. എജ്യൂക്കേഷൻ ബോർഡ് കൺവീനർ എം കെ ഇർഫാൻ സ്വലാഹി, പി ഒ ഉമറുൽ ഫാറൂഖ് തിരുരങ്ങാടി, പി കെ അംജദ് മദനി, മുജീബ് മദനി ഒട്ടുമ്മൽ എന്നിവർ സംസാരിച്ചു. ഏപ്രിൽ 20 വരെ നടക്കുന്ന ക്യാമ്പിൽ പ്രമുഖ പണ്ഡിതന്മാരും, റിസോഴ്‌സ് അധ്യാപകരും നേതൃത്വം നൽകും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്തു. തെക്കൻ ജില്ലകളിലെ അദ്ധ്യാപകർക്കുള്ള പരിശീലന ക്യാമ്പ് ഏപ്രിൽ 9ന് തിരുവനന്തപുരത്തും വടക്കൻ ജില്ലകളിലെ അദ്ധ്യാപകർക്ക് ഏപ്രിൽ 24 ന് തിരുവനന്തപുരത്തും ക്യാമ്പ് സംഘടിപ്പിക്കും.



