കയ്‌റോ – ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയുടെ വടക്ക് ഭാഗത്തുള്ള മെനൂഫിയ ഗവര്‍ണറേറ്റില്‍ രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൃതദേഹങ്ങള്‍ സാദാത്ത് ആശുപത്രിയിലേക്ക് നീക്കി. പരിക്കേറ്റവരില്‍ മൂന്ന് പേരെ ഇതേ ആശുപത്രിയയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ നാലാമത്തെയാളെ മെനൂഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മെനൂഫിയ ഗവര്‍ണറേറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



