മോസ്‌കോ – പരമാധികാര രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളിലൂടെ എണ്ണയും ഗ്യാസും തങ്ങളുടെ നിയന്ത്രണത്തിലാക്കാനാണ് വന്‍ ശക്തികള്‍ ലക്ഷ്യമിടുന്നതെന്ന് റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. റഷ്യ, ചൈന, ബ്രിക്സ് രാജ്യങ്ങള്‍ തുടങ്ങിയ പരമാധികാര, സ്വതന്ത്ര രാജ്യങ്ങള്‍, ആധിപത്യത്തിനും മറ്റുള്ളവരുടെ ചെലവില്‍ ജീവിക്കാനും ശീലിച്ച ശക്തികളുടെ ആക്രമണത്തിന് വിധേയമാവുകയാണ്. എണ്ണ, വാതക സ്രോതസ്സുകള്‍ നിയന്ത്രിക്കുക എന്നതാണ് ഈ നടപടികളുടെ യഥാര്‍ഥ ലക്ഷ്യം. ഈ തന്ത്രങ്ങള്‍ രാഷ്ട്രങ്ങളുടെയും അവയുടെ സുപ്രധാന വിഭവങ്ങളുടെയും സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിടുന്നതായും ലാവ്‌റോവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



