റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍ഖര്‍ജില്‍ ജനവാസ കേന്ദ്രത്തില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ടു പേര്‍ക്ക് നിസ്സാര പരിക്കേറ്റതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആവശ്യമായ വൈദ്യചികിത്സക്ക് ശേഷം ഒരാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. വ്യോമപ്രതിരോധ സംവിധാനം തകര്‍ത്ത ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് മൂന്ന് വീടുകള്‍ക്കും ഏതാനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തില്‍ സിവില്‍ ഡിഫന്‍സ് പ്രതികരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



