റാമല്ല – അധിനിവിഷ്ട ജറൂസലമിന് വടക്കുള്ള ഖലന്ദിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായില്‍ സേനയുടെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് മരിച്ചു. ഖലന്ദിയ ക്യാമ്പിന്റെ പ്രവേശന കവാടത്തില്‍ വെച്ച് അധിനിവേശ സേന ഒരു കൂട്ടം ഫലസ്തീനികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരു യുവാവിനെ സൈന്യം അറസ്റ്റ് ചെയ്തതായും ഫലസ്തീന്‍ പ്രാദേശിക സ്രോതസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു സംഭവത്തില്‍, വെസ്റ്റ് ബാങ്കിലെ വിവിധ പ്രദേശങ്ങളിലെ വീടുകളും ഡിസ്ട്രിക്ടുകളും ലക്ഷ്യമിട്ട് നടത്തിയ വ്യാപകമായ റെയ്ഡുകളില്‍ അധിനിവേശ സേന ഏഴ് പലസ്തീനികളെ അറസ്റ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



