റിയാദ്: സൗദി അറേബ്യയില്‍ ഉംറ, സന്ദര്‍ശന വിസകളിലെത്തി പുതുക്കാന്‍ കഴിയാത്തവര്‍ക്ക് ഏപ്രില്‍ 18 വരെ പുതുക്കിനല്‍കുമെന്നും ഇക്കാലയളവിനുള്ളില്‍ അവര്‍ രാജ്യം വിടണമെന്നും സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മേഖലയിലെ പ്രത്യേക സാഹചര്യത്തില്‍ ഉന്നത ഭരണനേതൃത്വത്തിന്റെ ഇടപെടലാണ് പുതിയ ആനുകൂല്യത്തിന് വഴിതുറന്നത്.


സൗദിയില്‍ ഉംറ വിസ, ട്രാന്‍സിറ്റ് വിസ, സന്ദര്‍ശക വിസ എന്നിവയിലെത്തി ഫെബ്രുവരി 25ന് വിസയുടെ കാലാവധി അവസാനിച്ചവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. നിശ്ചിത ഫീസ് അടച്ച് ആതിഥേയരുടെ അബ്ശിര്‍ എകൗണ്ട് വഴി അപേക്ഷ നല്‍കിയാല്‍ മാത്രമേ ആനുകൂല്യം ലഭ്യമാവുകയുള്ളൂ.
ഫൈനല്‍ എക്‌സിറ്റ് അടിച്ച് കാലാവധി അവസാനിച്ചവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ആര്‍ക്കും പിഴയുണ്ടാവില്ല. ഇത്തരം ആനുകൂല്യം ലഭിച്ചവര്‍ ഏപ്രില്‍ 18ന് മുമ്പ് രാജ്യം വിടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.



