വാഷിംഗ്ടണ്‍ – വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ അതിയായി ഇറാന്‍ ആഗ്രഹിക്കുന്നുവെന്നും അഞ്ച് ദിവസത്തിനുള്ളില്‍ അല്ലെങ്കില്‍ അതില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ അത് സംഭവിക്കാമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന്‍ വൈദ്യുതി നിലയങ്ങളെ ലക്ഷ്യം വെച്ചുള്ള സൈനിക ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് മാറ്റിവെക്കാന്‍ പ്രസിഡന്റ് ട്രംപ് ഇന്ന് ഉത്തരവിട്ടിരുന്നു. നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുന്ന സംഘര്‍ഷം കൂടുതല്‍ വഷളാകുമെന്നും ഇറാനിലെ വൈദ്യുതി നിലയങ്ങളും ഊര്‍ജ കേന്ദ്രങ്ങളും ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തി നല്‍കിയ അന്ത്യശാസനം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ആക്രമണങ്ങള്‍ നീട്ടിവെക്കാന്‍ ട്രംപ് ഉത്തരവിട്ടത്. മിഡില്‍ ഈസ്റ്റിലെ യുദ്ധത്തിന് അന്തിമവും സമഗ്രവുമായ പരിഹാരം സംബന്ധിച്ച് കഴിഞ്ഞ രണ്ട് ദിവസമായി അമേരിക്കയും ഇറാനും വളരെ നല്ലതും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ നടത്തിയതായും വരും ദിവസങ്ങളിലും ചര്‍ച്ചകള്‍ തുടരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ എഴുതി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



