കണ്ണൂർ – കണ്ണൂരിൽ സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു. മാഹി പന്തക്കൽ സ്വദേശി ഉടുമ്പൻ്റവിടെ മതേമ്പത്ത് യു എം വിശ്വനാഥൻ(53)ആണ് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 26-ാം തിയ്യതിയാണ് കിണർ നിർമ്മാണത്തിനിടെ ഇദ്ദേഹത്തിന് സൂര്യാഘാതമേറ്റത്. ഇന്ന് രാവിലെയായിരുന്നു മരണം. ഭാര്യ പ്രജിഷ. മക്കൾ വിഷ്ണുപ്രിയ, വിനയ പ്രിയ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group