അബുദാബി– യുഎഇയിൽ ഈ വർഷത്തെ ഈദ് അൽ ഫിത്തർ (ചെറിയ പെരുന്നാൾ) നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രമേ നടക്കൂ എന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ് ആൻഡ് സകാത്ത് അറിയിച്ചു.
ഈദ് പ്രാർത്ഥനാ മൈതാനങ്ങളിലോ തുറസ്സായ സ്ഥലങ്ങളിലോ നടത്തില്ലെന്നും പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തുമെന്നും അതോറിറ്റി വ്യക്തമാക്കി. വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കാൻ രാജ്യം സ്വീകരിച്ച നടപടികളുടെ ഭാഗമാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
ദുബൈയിലെ ഇസ്ലാമിക കാര്യ വകുപ്പും ചാരിറ്റബിൾ വർക്ക് ഡിപ്പാർട്ട്മെൻ്റും ഷാർജയിലെ ഇസ്ലാമിക കാര്യ വകുപ്പും അധികാരികളുമായി ഏകോപിപ്പിച്ച് ഈ തീരുമാനം എടുത്തിട്ടുണ്ടെന്ന് പ്രഖ്യാപനത്തിൽ പറയുന്നു. പള്ളികളിലെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും അധികൃതർ വിശ്വാസികളോട് അഭ്യർത്ഥിച്ചു.



