റിയാദ്: കോഴിക്കോട് മേലാടി പള്ളിക്കര സ്വദേശി ഹാരിസ് വലിയ മഠത്തില്‍ (52) റിയാദിലെ താമസ സ്ഥലത്ത് നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ശുമൈസി ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടു വർഷത്തിലധികമായി നെസ്മ കമ്പനിയില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. മാതാവ് : ബീപാത്തു. ഭാര്യ:ഷാഹിന.
മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ്ങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ റാഷിദ് ദയ,ജാഫര്‍ വീമ്പൂര്‍, ബാസില്‍ എന്നിവര്‍ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



