അബുദാബി – ഔദ്യോഗിക ഡ്യൂട്ടിക്കിടെ സാങ്കേതിക തകരാറുമൂലം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് സായുധ സേനയിലെ രണ്ട് അംഗങ്ങള്‍ വീരമൃത്യുവരിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം. രണ്ട് സൈനികരുടെയും കുടുംബങ്ങളെ മന്ത്രാലയം അഗാധമായ അനുശോചനം അറിയിച്ചു. യു.എ.ഇ വ്യോമ പ്രതിരോധ സംവിധാനം ഇന്ന് 15 ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തി. ഇതില്‍ 12 എണ്ണം തകര്‍ത്തു. മൂന്നെണ്ണം കടലില്‍ പതിച്ചു. 18 ഡ്രോണുകളും കണ്ടെത്തി. ഇതില്‍ 17 എണ്ണം തടഞ്ഞു. ഒരു ഡ്രോണ്‍ രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ തകര്‍ന്നുവീണു.
ഇറാന്‍ ആക്രമണം ആരംഭിച്ചതിനുശേഷം, യു.എ.ഇ വ്യോമ പ്രതിരോധ സംവിധാനം 253 ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തി. ഇതില്‍ 233 എണ്ണം തകര്‍ത്തു. 18 എണ്ണം കടലില്‍ പതിച്ചു. രണ്ടെണ്ണം രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പതിച്ചു. 1,440 ഇറാന്‍ ഡ്രോണുകളും കണ്ടെത്തി. ഇതില്‍ 1,359 എണ്ണം തടഞ്ഞു. 81 ഡ്രോണുകള്‍ രാജ്യത്തിന്റെ ഭൂപ്രദേശത്തിനുള്ളില്‍ പതിച്ചു. 8 ക്രൂയിസ് മിസൈലുകള്‍ കണ്ടെത്തി നശിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.



