വാഷിംഗ്ടൺ – മേഖലയിൽ അമേരിക്കൻ സേനയെ ലക്ഷ്യം വെച്ച് ആക്രമണങ്ങൾ നടത്താൻ റഷ്യ ഇറാന് രഹസ്യാന്വേഷണ വിവരങ്ങൾ നൽകുന്നുണ്ടെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ വിമാനവാഹിനി കപ്പലുകളുടെയും മറ്റു കപ്പലുകളുടെയും സ്ഥാനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ റഷ്യ ഇറാന് നൽകുന്നുണ്ട്. റഷ്യയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇറാൻ അമേരിക്കൻ കമാൻഡ് ആന്റ് കൺട്രോൾ സൈറ്റുകളെ ലക്ഷ്യം വെച്ച് ആക്രണങ്ങൾ നടത്തി. റഷ്യൻ സഹായത്തോടെ ഇറാൻ അമേരിക്കൻ ഏർലി വാണിംഗ് റഡാറുകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായും വാഷിംഗ്ടൺ പോസ്റ്റ് സൂചിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



