പ്യോങ്യാങ്– ഇസ്ലാം മത വിശ്വാസികളുടെ പുണ്യ പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതും അവരുടെ വിശുദ്ധ ഗ്രന്ഥവുമായ ഖുർആനെ ഖുറാനെ അവഹേളിക്കുന്നതും നിരോധിച്ചുകൊണ്ട് ഉത്തരകൊറിയ പുതിയ നിയമം പാസാക്കി. രാജ്യത്തെ പുതിയ നിയമപരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ നിർണ്ണായക നീക്കം. മതവിശ്വാസങ്ങളെയും ചിഹ്നങ്ങളെയും അപമാനിക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ വിവിധ മതവിഭാഗങ്ങൾക്കിടയിൽ സമാധാനപരമായ അന്തരീക്ഷം നിലനിർത്തുന്നതിനും നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഉത്തരകൊറിയയുടെ ശ്രമമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരകൊറിയ പോലുള്ള ഒരു രാജ്യത്ത് നിന്ന് ഇത്തരമൊരു നിയമം വരുന്നത് ആഗോളതലത്തിൽ വലിയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.



