അബുദാബി– മടവൂർ സി എം സെന്റർ അബുദാബി കമ്മിറ്റിയുടെയും ഐ.സി.എഫ് റീജിയന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രസ്ഥാനിക കൂട്ടായ്മയോടു കൂടി മാർച്ച് 29 ന് ഞായറാഴ്ച്ച ഐ ഐ സിസി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന മടവൂർ സി എം വലിയുല്ലാഹിയുടെ 36-ാം ഉറൂസ് മുബാറക് പരിപാടിക്ക് അബുദാബിയിൽ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
മുസ്തഫ ദാരിമി കടങ്കോട്, പി വി അബൂബക്കർ മുസ്ല്യാർ, ഉസ്മാൻ സഖാഫി തിരുവത്ര, വഹാബ് ബാഖവി, സിദ്ദീഖ് അൻവരി, ഹമീദ് ഈശ്വരമംഗലം, ഹമീദ് പരപ്പ ( അഡ്വൈസറി ബോർഡ്), ഹംസ അഹ്സനി (ചെയർമാൻ ) ഇഖ്ബാൽ മസ്ലിയാർ, അബ്ദുള്ള വെള്ളിമാട് കുന്ന് , ഹസൈനാർ അമാനി, റസാഖ് ഹാജി ( വൈസ് ചെയർമാൻ), നാസർ മാസ്റ്റർ ( ജനറൽ കൺവീനർ), ലത്തീഫ് ഹാജി മാട്ടൂൽ, ശാഫി പട്ടുവം, ഹക്കീം വളക്കൈ, റഫീഖ് അണ്ടോണ, അയ്യൂബ് കൽപകഞ്ചേരി ( കൺവീനർമാർ ), പി.സി ഹാജി ( ഫിനാൻസ് കൺവീനർ ), ഫഹദ് സഖാഫി ചെട്ടിപ്പടി (ചീഫ് കോർഡിനേറ്റർ ), ഇബ്രാഹിം പൊന്മുണ്ടം , ലത്തീഫ് കിണാശ്ശേരി , ഷാജഹാൻ തിരുവമ്പാടി ( കോർഡിനേറ്റേഴ്സ്) അസ്ഫാർ മാഹി, സിദ്ധിഖ് മുക്കം, അബ്ദുറഹ്മാൻ മാട്ടൂൽ (ഫാമിലി കോഡിനേറ്റേഴ്സ്), അഖ്ലാഖ് ചൊക്ലി, ഇസ്മയിൽ പൊന്മുണ്ടം, മഹ്മൂദ് ഹാജി, ഷാഫി നിലമ്പൂർ ( ഫുഡ് & റീഫ്രഷ്മെൻറ്) സലാം ഇർഫാനി, സമദ് സഖാഫി, റാഷിദ് ചെറുപുഴ ( പബ്ലിസിറ്റി ), സയ്യിദ് ഹാമിദ് തങ്ങൾ, സുബൈർ ചെലവൂർ (റിസപ്ഷൻ ), ഖമറുദ്ദീൻ മാഷ് , അമീറുദ്ദീൻ സഖാഫി, ഹുസൈൽ സിദ്ധിഖി ( മീഡിയ ), സിദ്ധീഖ് കരേക്കാട്, ഫൈസൽ കരേക്കാട്, ഷബീർ അലി ( ഐ ടി & സപ്പോർട്ട്), സൂപ്പി പേരാമ്പ്ര, മുഹമ്മദ് വേങ്ങര ( വളണ്ടിയർ ) തുടങ്ങി എക്സിക്യൂട്ടീവുകകൾപ്പെടെ അമ്പത്തഞ്ചംഗ സ്വാഗത സംഘ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്.
മാർച്ച് ഇരുപത്തി ഒമ്പതിന് വൈകുന്നേരം ഏഴ് മണി മുതൽ അബുദാബിയിലെ ഐ ഐ സിസി ഓഡിറ്റോറിയത്തിൽ ഉറൂസ് മുബാറക് ആത്മീയ പരിപാടികൾ നടക്കും. ഐസി എഫ് , സി എം സെന്റർ അബുദാബി, ആർ എസ് സി, കെ സി എഫ് പ്രാസ്ഥാനിക നേതാക്കൾ പങ്കെടുക്കും.
മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ല പ്രസിഡന്റും മടവൂർ സി എം സെന്റർ ജനറൽ സെക്രട്ടറിയുമായ ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂരാണ് മുഖ്യാതിഥി. സി എം മൗലിദ് പാരായണം , അനുസ്മരണ പ്രഭാഷണം, മുഹിബ്ബ് സംഗമം, ഡോക്യുമെന്ററി പ്രദര്ശനം, തബറുക്ക് വിതരണം തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും. മത സാമൂഹിക സാംസ്കാരിക വൈജ്ഞാനിക വാണിജ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.
സ്വാഗത സംഘം മീറ്റിംഗിൽ ഹംസ അഹ്സനി വയനാട് അധ്യക്ഷത വഹിച്ചു. ലത്തീഫ് ഹാജി ഉദ്ഘാടനം ചെയ്തു. ടി കെ അബ്ദുറഹ്മാൻ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ഐസിഎഫ് ഐസി സെക്രട്ടറി ഹമീദ് പരപ്പ, പിസി ഹാജി ആശംസകൾ നേർന്നു. നാസർ മാഷ് സ്വാഗതവും അഖലാഖ് ചൊക്ലി നന്ദിയും പറഞ്ഞു.



