ദോഹ – ഇറാനില്‍ നിന്ന് വന്ന രണ്ട് സുഖോയ്-24 യുദ്ധവിമാനങ്ങള്‍ ഖത്തര്‍ വ്യോമസേന വെടിവച്ചു വീഴ്ത്തി. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഏഴ് ബാലിസ്റ്റിക് മിസൈലുകള്‍ വിജയകരമായി തടഞ്ഞു. ഖത്തര്‍ വ്യോമസേനയും നാവികസേനയും ചേര്‍ന്ന് രാജ്യത്തിനുള്ളിലെ ഏതാനും പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് വിക്ഷേപിച്ച അഞ്ച് ഡ്രോണുകളും തടഞ്ഞതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എല്ലാ മിസൈലുകളും ലക്ഷ്യത്തിലെത്തുന്നതിനുമുമ്പ് വെടിവെച്ചിട്ടതായും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെയും അതിന്റെ ഭൂപ്രദേശത്തിന്റെയും പരമാധികാരം സംരക്ഷിക്കാനും ബാഹ്യ ഭീഷണികളെ നിശ്ചയദാര്‍ഢ്യത്തോടെ നേരിടനുമുള്ള പൂര്‍ണ്ണ ശേഷിയും വിഭവങ്ങളും ഖത്തര്‍ സായുധ സേനക്കുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



