Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 25
    Breaking:
    • ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
    • ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്’പദ്ധതി; അനാഥ സംരക്ഷണത്തിന് 15 കോടി ദിർഹത്തിന്റെ സഹായംനൽകി യൂസഫലി
    • ഗുരുവായൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    • നരേന്ദ്ര മോദി ഇസ്രായേലിൽ; ഊഷ്മള സ്വീകരണമൊരുക്കി നെതന്യാഹു
    • ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ബിൽ ഗേറ്റ്സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ജി.സി.സി-ഇന്ത്യ സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ക്ക് തുടക്കം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/02/2026 India Gulf Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഗള്‍ഫ് സഹകരണ കൗണ്‍സിലിനും ഇന്ത്യക്കും ഇടയിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയും ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലും ന്യൂഡല്‍ഹിയില്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഗള്‍ഫ് സഹകരണ കൗണ്‍സിലിനും (ജി.സി.സി) ഇന്ത്യക്കും ഇടയിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയും ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലും ന്യൂഡല്‍ഹിയില്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചു.

    ഇത് ജി.സി.സിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലെ പുതിയ ഘട്ടത്തെ അടയാളപ്പെടുത്തുന്നു. സ്വതന്ത്ര വ്യാപാര കരാര്‍ മെച്ചപ്പെട്ട സഹകരണത്തിനും ശക്തമായ സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ക്കും സഹായിക്കും. 2026 ഫെബ്രുവരി 5 ന് ന്യൂഡല്‍ഹിയില്‍ ഒപ്പുവച്ച റഫറന്‍സ് നിബന്ധനകള്‍ ഈ ചര്‍ച്ചകള്‍ക്ക് സമഗ്രവും വ്യക്തവുമായ ചട്ടക്കൂട് നല്‍കുന്നതായി ഒപ്പുവെക്കല്‍ ചടങ്ങിനിടെ അല്‍ബുദൈവി പറഞ്ഞു. ചരക്ക് വ്യാപാരം, കസ്റ്റംസ് നടപടിക്രമങ്ങള്‍, സേവന വ്യാപാരം, ഡിജിറ്റല്‍ വ്യാപാരം തുടങ്ങിയ സുപ്രധാന തന്ത്രപരമായ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനുള്ള വഴികള്‍ വിശകലനം ചെയ്യുന്നതും ചട്ടക്കൂടില്‍ ഉള്‍പ്പെടുന്നതായി ജി.സി.സി സെക്രട്ടറി ജനറല്‍ പറഞ്ഞു. സാനിറ്ററി, ഫൈറ്റോസാനിറ്ററി നടപടികള്‍, ബൗദ്ധിക സ്വത്തവകാശങ്ങള്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ സഹകരണം എന്നിവയും ചട്ടക്കൂടില്‍ ഉള്‍പ്പെടുന്നു. ഇത് കരാറിന്റെ സമഗ്ര സ്വഭാവത്തെയും ഭാവിയിലെ സമ്പദ്വ്യവസ്ഥയുമായി പൊരുത്തപ്പെടാനുള്ള അതിന്റെ കഴിവിനെയും പ്രതിഫലിപ്പിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ വര്‍ഷം രണ്ടാം പകുതിയില്‍ റിയാദിലെ ജി.സി.സി ആസ്ഥാനത്ത് ആദ്യ റൗണ്ട് ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റ് പൂര്‍ണ്ണമായും സന്നദ്ധമാണ്. താരിഫ്, നോണ്‍-താരിഫ് തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതും ഇരു ദിശകളിലേക്കും ഗുണനിലവാരമുള്ള നിക്ഷേപങ്ങളുടെ ഒഴുക്ക് വര്‍ധിപ്പിക്കുന്നതും പരസ്പരം പ്രയോജനകരമായ രീതിയില്‍ ജി.സി.സിയും ഇന്ത്യയും തമ്മിലുള്ള വ്യാപാര, നിക്ഷേപ സഹകരണത്തില്‍ കൂടുതല്‍ ഉദാരവല്‍ക്കരണം കൈവരിക്കുന്നതും ആയ സമഗ്രവും അഭിലഷണീയവുമായ ഒരു സ്വതന്ത്ര വ്യാപാര കരാറില്‍ എത്തിച്ചേരാന്‍ ഈ ചര്‍ച്ചകള്‍ സഹായിക്കുമെന്ന് ജാസിം അല്‍ബുദൈവി പ്രത്യാശ പ്രകടിപ്പിച്ചു. ഇത് ഉത്തേജകമായ സാമ്പത്തിക അന്തരീക്ഷവും നിക്ഷേപ അന്തരീക്ഷവും പ്രദാനം ചെയ്യും. ഇത് ബിസിനസ് മേഖലക്ക് വിശാലമായ ചക്രവാളങ്ങള്‍ തുറക്കുകയും വിതരണ ശൃംഖലകളെ പിന്തുണക്കുകയും ജി.സി.സി രാജ്യങ്ങളുടെ അഭിലഷണീയമായ വികസന ദര്‍ശനങ്ങള്‍ക്ക് അനുസൃതമായി സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.

    ഗള്‍ഫ് സഹകരണ കൗണ്‍സിലും ഇന്ത്യയും തമ്മിലുള്ള സംയുക്ത സഹകരണ ബന്ധങ്ങള്‍ അവലോകനം ചെയ്ത യോഗത്തില്‍, ഉഭയകക്ഷി സഹകരണം വിശാലമായ ചക്രവാളങ്ങളിലേക്ക് ഉയര്‍ത്താനും പരസ്പര താല്‍പ്പര്യങ്ങള്‍ നിറവേറ്റാനും ഇരുപക്ഷവും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിനുള്ള അവസരങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്തു. സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളിലെയും ചര്‍ച്ചാ സംഘങ്ങള്‍ വഹിച്ച പങ്കിനെ ജാസിം അല്‍ബുദൈവിയും പിയൂഷ് ഗോയലും പ്രശംസിച്ചു. ഗള്‍ഫ് സഹകരണ കൗണ്‍സിലിനും ഇന്ത്യക്കും ഇടയിലുള്ള വ്യാപാരത്തിന്റെ സുഗമമായ ഒഴുക്കിനെ പിന്തുണക്കുകയും സാമ്പത്തിക ഏകീകരണം വര്‍ധിപ്പിക്കുകയും ചെയ്യുന്ന സമഗ്ര കരാറിലെത്താന്‍ സഹായിക്കുന്ന നിലക്ക് ഈ പാതയില്‍ പ്രകടമായ പുരോഗതി കൈവരിക്കാന്‍ നടത്തിയ ശ്രമങ്ങളെ ഇരുവരും അഭിനന്ദിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Free trade agreement GCC gcc-india India Piyush Goyal
    Latest News
    ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
    25/02/2026
    ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്’പദ്ധതി; അനാഥ സംരക്ഷണത്തിന് 15 കോടി ദിർഹത്തിന്റെ സഹായംനൽകി യൂസഫലി
    25/02/2026
    ഗുരുവായൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    25/02/2026
    നരേന്ദ്ര മോദി ഇസ്രായേലിൽ; ഊഷ്മള സ്വീകരണമൊരുക്കി നെതന്യാഹു
    25/02/2026
    ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ബിൽ ഗേറ്റ്സ്
    25/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version