Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 24
    Breaking:
    • സൗദിയിലെ മരണ കായിക വിനോദം; ഡ്രിഫ്റ്റിംഗ് അപകടങ്ങള്‍ നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നു
    • ദ്വിരാഷ്ട്ര പരിഹാരം പകല്‍ വെളിച്ചത്തില്‍ ഇല്ലാതാക്കപ്പെടുന്നുവെന്ന് യു.എന്‍ മേധാവി
    • ലഖ്‌നൗ സർവകലാശാലയിൽ നമസ്‌കാര വിരുദ്ധ പ്രതിഷേധവുമായി ബജ്രംഗ്ദൾ; വിവാദമായി ലാൽ ബരദാരി
    • അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് കുഴഞ്ഞ് വീണു മരണപ്പെട്ടു
    • വെസ്റ്റ് ബാങ്കില്‍ നിയന്ത്രണം വ്യാപിപ്പിക്കാനുള്ള ഇസ്രായിലിന്റെ തീരുമാനങ്ങളെ അപലപിച്ച് 19 രാജ്യങ്ങളിലെ വിദേശ മന്ത്രിമാര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    വെസ്റ്റ് ബാങ്കില്‍ നിയന്ത്രണം വ്യാപിപ്പിക്കാനുള്ള ഇസ്രായിലിന്റെ തീരുമാനങ്ങളെ അപലപിച്ച് 19 രാജ്യങ്ങളിലെ വിദേശ മന്ത്രിമാര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/02/2026 World Israel Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അല്‍അഖ്സ മസ്ജിദിലേക്കുള്ള യാത്രാമധ്യേ ജറൂസലമിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ, അധിനിവിഷ്ട വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയിലെ ഖലന്ദിയ ചെക്ക്പോസ്റ്റില്‍ ഇസ്രായിലി പട്ടാളക്കാരനുമായി തര്‍ക്കിക്കുന്ന ഫലസ്തീന്‍ വനിത.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – അധിനിവിഷ്ട വെസ്റ്റ് വെസ്റ്റ് ബാങ്കില്‍ നിയമവിരുദ്ധ നിയന്ത്രണം വ്യാപിപ്പിക്കാനുള്ള ഇസ്രായിലിന്റെ തീരുമാനങ്ങളെ ശക്തമായി അപലപിച്ച് സൗദി അറേബ്യ അടക്കം 19 രാജ്യങ്ങളിലെ വിദേശ മന്ത്രിമാരും അറബ് ലീഗിന്റെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെയും സെക്രട്ടറി ജനറല്‍മാരും സംയുക്ത പ്രസ്താവന പുറത്തിറക്കി.

    സൗദി അറേബ്യ, ബ്രസീല്‍, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ്, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഈജിപ്ത്, ജോര്‍ദാന്‍, ലക്‌സംബര്‍ഗ്, നോര്‍വേ, ഫലസ്തീന്‍, പോര്‍ച്ചുഗല്‍, ഖത്തര്‍, സ്ലോവേനിയ, സ്‌പെയിന്‍, സ്വീഡന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരും അറബ് ലീഗിന്റെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെയും സെക്രട്ടറി ജനറല്‍മാരുമാണ് ഇസ്രായിലിന്റെ നടപടികളെ അപലപിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഭൂമി ഇസ്രായില്‍ ഭൂമിയായി പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധമാണ്. ഫലസ്തീന്‍ ഭൂമിയെ ഇസ്രായില്‍ രാഷ്ട്ര ഭൂമിയായി വിളിക്കപ്പെടുന്നതായി പുനര്‍വര്‍ഗ്ഗീകരിക്കുന്നത് മുതല്‍ നിയമവിരുദ്ധ കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതും വെസ്റ്റ് ബാങ്കില്‍ ഇസ്രായിലി നിയന്ത്രണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതും വരെയുള്ള വ്യാപകമായ മാറ്റങ്ങളെ സംയുക്ത പ്രസ്താവന അപലപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിയമവിരുദ്ധമായ ഇസ്രായിലി കുടിയേറ്റ കോളനികളും അവ ശക്തിപ്പെടുത്താനായി രൂപകല്‍പ്പന ചെയ്ത തീരുമാനങ്ങളും ബന്ധപ്പെട്ട യു.എന്‍ രക്ഷാ സമിതി പ്രമേയങ്ങളും 2024 ലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപദേശക അഭിപ്രായവും (വിധി) അടക്കം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഇസ്രായിലിന്റെ സമീപകാല തീരുമാനങ്ങള്‍, ഭൂമിയിലെ യാഥാര്‍ഥ്യത്തെ മാറ്റിമറിക്കാനും വെസ്റ്റ് ബാങ്ക് ഭൂമി ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാനുള്ള അസ്വീകാര്യമായ നീക്കവും ഗാസയിലെ 20 ഇന പദ്ധതി ഉള്‍പ്പെടെ മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള നിരന്തരമായ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനും പ്രദേശിക സംയോജനത്തിനുള്ള യഥാര്‍ഥ സാധ്യതകളെ ഭീഷണിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള വ്യക്തമായ നടപടിയുടെ ഭാഗമാണ്. ഇസ്രായില്‍ സര്‍ക്കാര്‍ ഈ തീരുമാനങ്ങള്‍ ഉടനടി പിന്‍വലിക്കുകയും അന്താരാഷ്ട്ര ബാധ്യതകളെ മാനിക്കുകയും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്തിന്റെ നിയമപരവും ഭരണപരവുമായ പദവിയെ ശാശ്വതമായി മാറ്റുന്ന നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണം.

    ഇ-1 പ്രോജക്റ്റിന്റെ അംഗീകാരവും അതിന്റെ ടെന്‍ഡറുകള്‍ പ്രസിദ്ധീകരിക്കലും ഉള്‍പ്പെടെയുള്ള ഇസ്രായിലി കുടിയേറ്റ നയത്തിന്റെ അഭൂതപൂര്‍വമായ ത്വരിതപ്പെടുത്തലിനു പിന്നാലെയാണ് ഇസ്രായിലിന്റെ പുതിയ തീരുമാനങ്ങള്‍. ഇത് ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അടിത്തറക്കും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനും എതിരായ നേരിട്ടുള്ളതും ആസൂത്രിതവുമായ ആക്രമണമാണ്.
    കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെ 1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന്‍ പ്രദേശത്തിന്റെ ജനസംഖ്യാ ഘടന, സ്വഭാവം, നിയമപരമായ പദവി എന്നിവ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും നിരാകരിക്കുന്നു. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങള്‍ ഏത് തരത്തില്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുന്നതിനെയും എതിര്‍ക്കുന്നു. ഫലസ്തീനികള്‍ക്കെതിരായ ജൂതകുടിയേറ്റക്കാരുടെ അക്രമം അവസാനിപ്പിക്കാന്‍ ഇസ്രായില്‍ നടപടികള്‍ സ്വീകരിക്കണം. ഈ നിയമ ലംഘനങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടികളെടുക്കണം. ഫലസ്തീന്‍ പ്രദേശത്തെ അനധികൃത കുടിയേറ്റ വ്യാപനത്തെയും നിര്‍ബന്ധിത കുടിയിറക്കലിന്റെയും കൂട്ടിച്ചേര്‍ക്കലിന്റെയും നയങ്ങളെയും ഭീഷണികളെയും ചെറുക്കാന്‍ അന്താരാഷ്ട്ര നിയമമനുസരിച്ച് കൃത്യമായ നടപടികള്‍ സ്വീകരിക്കാനുള്ള പ്രതിബദ്ധത വിദേശ മന്ത്രിമാര്‍ ആവര്‍ത്തിച്ചു.
    വിശുദ്ധ റമദാന്‍ മാസത്തോടനുബന്ധിച്ച്, ജറൂസലമിലും അതിന്റെ പുണ്യസ്ഥലങ്ങളിലും ചരിത്രപരവും നിയമപരവുമായ തല്‍സ്ഥിതി സംരക്ഷിക്കേണ്ടത് പ്രധാനമാണ്. പ്രാദേശിക സ്ഥിരതക്ക് ഭീഷണിയായ ജറൂസലമിലെ തല്‍സ്ഥിതിക്കെതിരായ ആവര്‍ത്തിച്ചുള്ള നിയമ ലംഘനങ്ങളെ പ്രസ്താവന അപലപിച്ചു.

    ഫലസ്തീന്‍ അതോറിറ്റിക്ക് നല്‍കാനുള്ള നികുതി വരുമാനം ഉടന്‍ വിട്ടുകൊടുക്കണമെന്ന് മന്ത്രിമാര്‍ ഇസ്രായിലിനോട് ആവശ്യപ്പെട്ടു. പാരീസ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഇത് ഫലസ്തീന്‍ അതോറിറ്റിയിലേക്ക് മാറ്റണം. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീന്‍ ജനതക്ക് അവശ്യ സേവനങ്ങള്‍ നല്‍കാന്‍ ഈ വരുമാനം അത്യന്താപേക്ഷിതമാണ്.

    അറബ് സമാധാന സംരംഭത്തിനും ബന്ധപ്പെട്ട യു.എന്‍ പ്രമേയങ്ങള്‍ക്കും അനുസൃതമായും 1967 ജൂണ്‍ 4 ലെ അതിര്‍ത്തികളെ അടിസ്ഥാനമാക്കിയും ദ്വിരാഷ്ട്ര പരിഹാരത്തില്‍ ഊന്നി മിഡില്‍ ഈസ്റ്റില്‍ നീതിയുക്തവും സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള തങ്ങളുടെ ഉറച്ച പ്രതിബദ്ധത മന്ത്രിമാര്‍ പ്രകടിപ്പിച്ചു. ന്യൂയോര്‍ക്ക് പ്രഖ്യാപനത്തില്‍ പറഞ്ഞതുപോലെ, സമാധാനം, സ്ഥിരത, പ്രാദേശിക ഏകീകരണം എന്നിവ കൈവരിക്കുന്നതിന് ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. സ്വതന്ത്ര, പരമാധികാര, ജനാധിപത്യ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ മേഖലയിലെ ജനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഇടയില്‍ സഹവര്‍ത്തിത്വം കൈവരിക്കാന്‍ കഴിയൂ എന്ന് സംയുക്ത പ്രസ്താവന പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Genocide Israel Israel West Bank Control West Bank occupation
    Latest News
    സൗദിയിലെ മരണ കായിക വിനോദം; ഡ്രിഫ്റ്റിംഗ് അപകടങ്ങള്‍ നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നു
    24/02/2026
    ദ്വിരാഷ്ട്ര പരിഹാരം പകല്‍ വെളിച്ചത്തില്‍ ഇല്ലാതാക്കപ്പെടുന്നുവെന്ന് യു.എന്‍ മേധാവി
    24/02/2026
    ലഖ്‌നൗ സർവകലാശാലയിൽ നമസ്‌കാര വിരുദ്ധ പ്രതിഷേധവുമായി ബജ്രംഗ്ദൾ; വിവാദമായി ലാൽ ബരദാരി
    24/02/2026
    അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് കുഴഞ്ഞ് വീണു മരണപ്പെട്ടു
    24/02/2026
    വെസ്റ്റ് ബാങ്കില്‍ നിയന്ത്രണം വ്യാപിപ്പിക്കാനുള്ള ഇസ്രായിലിന്റെ തീരുമാനങ്ങളെ അപലപിച്ച് 19 രാജ്യങ്ങളിലെ വിദേശ മന്ത്രിമാര്‍
    24/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version