ദുബൈ– മൂന്നാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിനും, പ്രദർശന മേളക്കും ദുബൈയിൽ പ്രൗഢോജ്ജ്വല തുടക്കം. ആയുർവേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ആഗോള പ്രചാരണം ലക്ഷ്യമാക്കിയാണ് അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിനും, പ്രദർശന മേളക്കുക്കും ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായിരിക്കുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും രക്ഷാകര്‍തൃത്വത്തില്‍ സയന്‍സ് ഇന്ത്യ ഫോറവും വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷനും ചേര്‍ന്നാണ് മൂന്നാമത് അന്താരാഷ്ട്ര ആയുഷ് കോണ്‍ഫറന്‍സ് ആന്‍ഡ് എക്സിബിഷന്‍ 2026 സംഘടിപ്പിക്കുന്നത്.
ഇന്ത്യയിൽ നിന്ന് ആയുർവേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോ ചി കിത്സാ മേഖലകളിൽനിന്നുള്ള പ്രമുഖരും ആരോഗ്യ വിദഗ്ധരും ആയുഷ് സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ‘എവിഡൻ സ് ബേസ്ഡ് ആയുഷ് ഇന്റർ വെൻഷൻസ് ഇൻ മൈൻഡ്- ബോഡി ഹെൽത്ത്’ എന്ന പ്രമേയത്തിലാണ് പരിപാടി. ക്യാൻസർ,അലർജി, ഓട്ടോഇമ്യൂൺ അസുഖങ്ങൾ, തൈറോയിഡ് രോഗങ്ങൾ തുടങ്ങിയ വിവിധ രോഗങ്ങളിൽ കേരളത്തിൽ ചികിൽസിച്ച് വിജയിച്ച രോഗികളുടേയും പുതിയ പഠനങ്ങളും ഡോക്ടർമാർ അവതരിപ്പിക്കും.
കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുള്ള ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ദമ്പതികളായ മുഹമ്മദ് അഷ്ഫാഖ് – അമീറ ഹിബത്തുള്ളയും സംയുക്തമായി തയ്യാറാക്കി പ്രബന്ധം അവതരിപ്പിച്ചു. വെരിക്കോസ് അൾസർ ചികിത്സയിൽ ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയെ കുറിച്ചായിരുന്നു ഇരുവരും ചേർന്ന് തയ്യാറാക്കിയ പ്രബന്ധം. പെരിന്തൽമണ്ണ താഴെക്കോട് മെഡ് ലില്ലി ക്ലിനിക്കിലെ ചീഫ് ഫിസിഷ്യനാണ് ഡോ. അഷ്ഫാഖ്.


ഹോമിയോപ്പതിയുടെ സാധ്യതകളെ ലോകത്തിന് പരിചയപ്പെടുത്താനും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ കഴിവുകളെ ലോകത്തിന് മുന്നിൽ എത്തിക്കാനും ഈ കോൺഫറൻസിലൂടെ കഴിയുമെന്ന് ഡോ.അഷ്ഫാഖ് ‘ദി മലയാളം ന്യൂസി’നോട് പറഞ്ഞു. കേന്ദ്ര മന്ത്രി പ്രതാപ് റാവു ജാദവ് മേളയുടെ ഉത്‌ഘാടനം നിർവ്വഹിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ചാ, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ, ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
35ലേറെ രാജ്യങ്ങളില്‍നിന്നുള്ള 1500ലേറെ ആയുഷ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 31 അന്താരാഷ്ട്ര പ്രഭാഷകര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. ആയുഷ് ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാതാക്കള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ 45 ലേറെ പ്രദര്‍ശനസ്റ്റാളുകളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.



