റിയാദ് – കുടിവെള്ളത്തിൽ വിഷം കലർത്തി പിതാവിനെയും രണ്ടു സഹോദരിമാരെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിഷം കലർത്തിയ വെള്ളം കുടിക്കാൻ നൽകി പിതാവ് ശാലിഹ് ബിൻ ജരി അൽഉതൈബിയെയും സഹോദരിമാരായ ആമിനയെയും മഹായെയും കൊലപ്പെടുത്തിയ സൗദി പൗരൻ മുഹമ്മദ് ബിൻ ശാലിഹ് ബിൻ ജരി അൽഉതൈബിക്ക് റിയാദിൽ ആണ് ഇന്ന് വധശിക്ഷ നടപ്പാക്കിയത്.
കേസിൽ അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും അപ്പീൽ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും ശിക്ഷ നടപ്പാക്കാൻ തിരുഗേങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടർന്നാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്. കൊലക്കേസ് പ്രതിയായ മറ്റൊരു സൗദി പൗരനും റിയാദിൽ ഇന്ന് വധശിക്ഷ നടപ്പാക്കി. തർക്കത്തെ തുടർന്ന് സൗദി പൗരൻ നാമശ് ബിൻ സാലിം ബിൻ സഈദ് അൽഖാലിദിയെ വെടിവെച്ചുകൊലപ്പെടുത്തിയ ബന്ദർ ബിൻ ഹാമിദ് ബിൻ മുഹമ്മദ് ആലുഫാദിൽ അൽഹാരിസിയെ ആണ് വധശിക്ഷക്ക് വിധേയനാക്കിയത്.



